ഓപ്പറേഷൻ നുംഖൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയിരിക്കുന്നത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും ദുൽഖര്‍ ഹര്‍ജിയിൽ വ്യക്തമാക്കുന്നു.
താൻ നിയമപരമായി തന്നെയാണ് ഇടപാടുകളെല്ലാം നടത്തിയിരിക്കുന്നതെന്നും താൻ ഹാജരാക്കിയ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ് തനിക്കെതിരെയുള്ള നടപടി എന്നുമാണ് ദുൽഖര്‍ ചൂണ്ടിക്കാട്ടുന്നത്. വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരിക്കുന്നത്.
ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് ദുൽഖറിന്‍റെ നാല് വാഹനങ്ങളാണ് സംശയ നിഴലിലുള്ളത്. രണ്ട് ലാൻഡ് റോവറും രണ്ട് നിസാൻ വാഹനങ്ങളുടെയും വിവരങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിലൊരു കാർ ഇപ്പോള്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്. അടുത്ത ദിവസം തന്നെ ദുൽഖറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു കസ്റ്റംസ്.
വാഹനം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നു ദുൽഖര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ദുൽഖറിന്റെ ഹർജിയിൽ കസ്റ്റംസിനോട് ഹൈക്കോടതി വിശദീകരണം തേടിയട്ടുണ്ട്. ഹർജി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. നടന്മാരായനടന്മാരായ പൃഥ്വി രാജിന്റെയും അമിത് ചക്കാലക്കലിന്റെയും വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു ഇവയുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അമിത് കഴിഞ്ഞദിവസം കസ്റ്റംസിനു മുന്നിൽ ഹാജറായിരുന്നു.
റെയ്ഡിൽ ചലച്ചിത്ര താരങ്ങൾ, വ്യവസായികൾ, കാർ ഷോറൂമുകൾ ഉൾപ്പെടെ 36 കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നത്. 188 ഓളം കാറുകൾ സംസ്ഥാനത്ത് വിൽപ്പന നടത്തിയതായാണ് വിവരം എന്നാൽ ഇതിൽ ഭൂരിപക്ഷവും കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല.
















