തായ്പേയ്: ചൈനയിലും റഗാസ ചുഴലിക്കാറ്റിൽ നിരവധി നാശനഷ്ടം. ഗ്വാങ്‌ഡോങിലെ നഗരമായ യാങ്ജിയാങ്ങിൽ 10,000-ത്തിലധികം കൂറ്റൻ മരങ്ങൾ കടപുഴകി വീണു. പല നഗരങ്ങളും ചുഴലിക്കാറ്റിന്റെ കെടുതി വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കി ഭരണകൂടം രംഗത്തെത്തിയതായി ചൈനീസ് മാധ്യമമായ യങ്ജിയാങ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ഏകദേശം അരലക്ഷത്തോളം വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.ഗ്വാങ്‌സി മേഖലയിലെ പടിഞ്ഞാറൻ ഭാഗത്ത്, സ്‌കൂളുകളും സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പടെ അവധി നൽകി. ടൂറിസം കേന്ദ്രങ്ങൾ അടക്കം നിർത്തി വച്ചിരുന്നു. പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം, തകരാറിലായതും ആശയവിനിമയത്തെ ബാധിച്ചിട്ടുണ്ട്.
അതേസമയം. തായ്‌വാനിൽ റഗാസയെ തുടർന്നുണ്ടായ കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 കവിഞ്ഞു. 46 പേർക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ച പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് റഗാസ. തിങ്കളാഴ്ചയോടെ അത് കാറ്റഗറി 5 സൂപ്പർ ടൈഫൂണായി മാറി. മണിക്കൂറിൽ 260 കിലോമീറ്റർ (162 മൈൽ) വേഗതയിൽ കാറ്റ് വീശിയടിച്ചതയിട്ടാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്ന റിപ്പോർട്ട്. . തിങ്കളാഴ്ച ഫിലിപ്പീൻസിൽ തീരംതൊട്ട ചുഴലിക്കാറ്റ് തായ്‌വാൻ, ഹോങ്കോംഗ്, ചൈന എന്നിവിടങ്ങളിലേക്ക് നീങ്ങി.ബുധനാഴ്ചയാണ് സൂപ്പർ ചുഴലിക്കാറ്റിൽ നിന്നും റഗാസ തീവ്ര ചുഴലിക്കാറ്റായി മാറി. ഇന്നോടെ കൊടുങ്കാറ്റ് തെക്കൻ ചൈനീസ് തീരത്ത് വിയറ്റ്നാമിലേക്ക് നീങ്ങി. വ്യാഴാഴ്ച രാവിലെ വരെ കൊടുങ്കാറ്റിൽ കുറഞ്ഞത് 15 പേർ മരിച്ചതായി തായ്‌വാനിലെ ദേശീയ അഗ്നിശമന ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. എല്ലാവരും ഹുവാലിയൻ കൗണ്ടിയിൽ നിന്നുള്ളവരാണ്. 31 പേരെ കാണാതായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
















