Homepage Featured Kerala News

രണ്ടരവയസുകാരിയെ ക്രൂരമായി മർദിച്ച് അങ്കണവാടി ടീച്ചർ

തി​രു​വ​ന​ന്ത​പു​രം: രണ്ടരവയസുകാരിയെ ക്രൂരമായി മർദിച്ച് അം​ഗണവാടി ടീച്ചർ. തി​രു​വ​ന​ന്ത​പു​രം മൊ​ട്ട​മൂ​ടാണ് ദാരുണ സംഭവം അരങ്ങേറിയയത്. പ​റ​മ്പു​ക്കോ​ണ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ ടീ​ച്ച​ർ പു​ഷ്പ​ക​ലക്കെതിരെ കുഞ്ഞിന്റെ മാതാപിതാക്കൾ പരാതി നൽകി. ബുധനാഴ്ച വീട്ടിലെത്തിയ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് കുഞ്ഞിന്റെ മുഖത്ത് കൈവിരൽ പാടുകൾ കണ്ടത്. സംശയം തോന്നിയ മാതാവ് കുട്ടിയോട് കാര്യങ്ങൾ തിരക്കിയെങ്കിലും കുഞ്ഞ് പറഞ്ഞത് വ്യക്തത ലഭിച്ചില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചറിന്റെ ക്രൂരമായ മർദനം പുറംലോകം അറിയുന്നത്.

കുട്ടിയെ പിന്നീട് തൈക്കാട്ടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമ്പാനൂർ പോലീസ് മേൽനടപടി സ്വീകരിച്ച് മുന്നോട്ട് പോകുകയാണ്. ബാലാവാകശ കമ്മീഷനിൽ പരാതി നൽകിയാണ് കുട്ടിയുടെ മാതാപിതാക്കൾ രം​ഗത്തത്തിയിരിക്കുന്നത്. അം​ഗണവാടി ടീച്ചർക്കെതിരെ വകുപ്പ് തല നടപടികൾക്കും സാധ്യതയുണ്ട്

Related Posts