India News

ഉള്ളടക്കം നിരീക്ഷിക്കേണ്ടത് അനിവാര്യം; എക്സിന്റെ ഹർജിയിൽ വിമർശനുമായി ഹൈക്കോടതി

ന്യൂഡൽഹി:  ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള കേന്ദ്രത്തിന്റെ അധികാരത്തെ ചോദ്യം ചെയ്ത് ഇലോൺ മസ്കിന്റെ ഉടമസ്ഥയിലുള്ള എക്സ് കോർപ്പിന്റെ  (ട്വിറ്ററിന്റെ)  ഹർജി തള്ളി  കർണാടക ഹൈക്കോടതി. ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരം കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്നാതിയിരുന്നു ഹർജിയുടെ ആവശ്യം. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണം അനിവാര്യമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന ഹർജിയിൽ അടിയരയിട്ടു പറഞ്ഞു.   

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ നിയന്ത്രണങ്ങൾ ബാധകമായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. സോഷ്യൽ മീഡിയ നിയന്ത്രിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ. നിയന്ത്രണം അനിവാര്യമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ, ഭരണഘടന അനുശാസിക്കുന്ന അന്തസ്സിനുള്ള അവകാശം നഷ്ടപ്പെടുമെന്നും” കോടതി നിരീക്ഷിച്ചു. അമേരിക്കയിൽ എക്സ് ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും  ഇന്ത്യയിൽ പ്രവർത്തനങ്ങൾ നേരെയല്ലെന്നും കോടതി വിലയിരുത്തി. 

നിയമല ലംഘനങ്ങൾക്ക് ക്രിമിനൽ ശിക്ഷകൾ ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നതിനാൽ, ഇന്ത്യയിൽ സമാനമായ ഉത്തരവുകൾ പുറപ്പെടിവിക്കുമ്പോൾ നടപ്പാക്കാനും ഉത്തരവ് പാലിക്കാനും എക്സ് കമ്പനി മടിക്കുകയാണെനനും ജഡ്ജി ചൂണ്ടിക്കാട്ടി. ഹർജി തള്ളിയതോടെ, ഐ.ടി നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരം നിയമവിരുദ്ധമായ ഉള്ളടക്കം തടയാനോ നീക്കം ചെയ്യാനോ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദ്ദേശം നൽകാനുള്ള സർക്കാരിനുള്ള അധികാരം ശക്തിപ്പെടും.

Related Posts