സ്പൈഡർമാൻ : ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ നടൻ ടോം ഹോളണ്ടിന് പരിക്ക്. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ നടന്ന ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചത്. ദുഷ്കരമായ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ടോം ഹോളണ്ടിന് പരിക്കേൽക്കുന്നത്. താഴേക്ക് വീണ് പരിക്കേറ്റെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒപ്പമുണ്ടായിരുന്ന സ്റ്റണ്ട് മാസ്റ്ററിനും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ് കിടന്ന നായകനേയും സ്റ്റണ്ട് മാസ്റ്ററിനേയും ചിത്രീകരണ സ്ഥലത്ത് നിന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയതായാണ് സിനിമയുടെ നിർമ്മാതാക്കൾ പറഞ്ഞത്. സ്റ്റണ്ട് മാസ്റ്ററും ചികിത്സയിൽ തുടരുകയാണ്. പരിക്കുകൾ സാരമല്ലെന്നും ഭേദമായാൽ ഉടൻ തന്നെ അദ്ദേഹം ചിത്രീകരണത്തിനായി എത്തുമെന്നും ശേഷം ഷൂട്ടിങ്ങ് തുടരുമെന്നും പ്രൊഡക്ഷൻ ടീം അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗ്രീൻസ് സ്ക്രീനിൽ മുൻപ് ഒരുക്കിയ സ്പൈഡർമാൻ സിനിമകളിൽ നിന്ന് യഥാർത്ഥ ലൊക്കേഷനുകളിൽ നടത്തുന്ന റിയൽ സ്റ്റണ്ടോടുകൂടിയാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. അടുത്ത വർഷത്തോടെ സ്പൈർമാൻ ബ്രാൻഡ് ന്യു ഡേ തീയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകരും പ്രതികരിക്കുന്നത്.
















