ഡൽഹി: ഉത്തരാഖണ്ഡിൽ പതിമൂന്നു കിലോമീറ്ററിനടുത്ത് നീളത്തിൽ സോൻ പ്രയാഗിനേയും കേദാർനാഥിനേയും ബന്ധിപ്പിക്കുന്ന വൻ റോപ് വേ ഒരുക്കുകയാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ). തീർത്ഥാടകരുടെ പ്രിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ഈ പാത ഒരുങ്ങുന്നതോടെ 9 മണിക്കൂർ നീണ്ട യാത്ര വെറും 36 മിനിറ്റായി കുറയുമെന്നാണ് റിപ്പോർട്ടുകൾ.
തീർത്ഥാടനയാത്രകൾ സുഗമവും സുരക്ഷിതവുമാക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമാണ് ഈ പ്രൊജക്ട്. 4081 കോടിയിലധികം ചിലവു പ്രതീക്ഷിക്കുന്നതാണ് പദ്ധതി. എഇഎല്ലിന്റെ റോഡ്‌സ്, മെട്രോ, റെയിൽ, വാട്ടർ (ആർഎംആർഡബ്ല്യു) ഡിവിഷനാണ് ഈ പദ്ധതി നടപ്പിലാക്കുക. സമാന മാതൃകയിൽ ചാർധാമിലും പദ്ധതി രൂപീകരിക്കുന്നുണ്ട്.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും തീർത്ഥാടകരെ അധുനിക സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതുമാണ് പദ്ധതി. തീർത്ഥാടന യാത്ര ഇനി സുരക്ഷിതവും വേഗതയേറിയതുമാകും. ഒരു എൻജിനീയറിങ്ങ പ്രൊജക്ട് എന്നതിലപ്പുറം ഇത് ഭക്തിക്കും ആധുനിക സൗകര്യങ്ങൾക്കുമിടയിലെ ഒരു പാലമായിരിക്കും. ഗൗതം അംബാനി പറയുന്നു.
സമുദ്ര നിരപ്പിൽ നിന്ന് 3583 കിലോ മീറ്റർ ഉയരത്തിലാണ് റോപ് വേ ഒരുങ്ങുന്നത്. ഇരു ഭാഗത്തേക്കുമായി 3600 പേർക്ക് സഞ്ചരിക്കാൻ കഴിയും വിധമാണ് പദ്ധതി ഒരുങ്ങുന്നത്. ദേശീയ റോപ് വേ നിർമാണ പദ്ധതി – പർവതമാല പരിയോജനയുടെ ഭാഗമായി പൊതു സ്വകാര്യ ഉടമസ്ഥതയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആറു വർഷം കൊണ്ടാകും പദ്ധതി പൂർത്തിയാക്കുക. നിർമാണത്തിനു ശേഷം 29 വർഷത്തേക്ക് എ ഇ എൽ (അദാനി എന്റർപ്രൈസസ് ലിമിറ്റഡ്) നായിരിക്കും നടത്തിപ്പിന്റെ ചുമതല.
















