Kerala News

അയ്യപ്പസം​ഗമം ലോകപ്രശസ്ത വിജയം, ഒഴിഞ്ഞ കസേരകൾ എഐ ഉപയോ​ഗിച്ച് ഉണ്ടാക്കമല്ലോ?; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ​ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സം​ഗമത്തിന്റെ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള കോദ്യത്തിന് വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്ന മറുചോദ്യമാണ് ഉന്നയിച്ചത്. എല്ലാ സെഷനിലും ആൾ വേണമെന്നാണോ കരുതുന്നത് എന്നും ​ഗോവിന്ദൻ ചോദിച്ചു. സം​ഗമം പരാജയമാണെന്ന് മാധ്യമങ്ങൾ നാണവും മാനവുമില്ലാതെ കള്ളം പ്രചരണം നടത്തുകയാണെന്നും എംവി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു. ഏകദേശം 4000 പേർ സം​ഗമത്തിൽ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.

‘അയ്യപ്പസംഗമത്തിൽ 4,600 ആളുകൾ ഉണ്ടായിരുന്നു. അത്ര പോരേ? 3000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. മാധ്യമങ്ങളുടേത് കള്ളപ്രചാരണമാണ്. കളവു പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണം. ദേവസ്വം ബോർഡ് തീരുമാനിച്ചത് 3000 ആളുകളെ പങ്കെടുപ്പിക്കാനാണ്. 4600 ആളുകൾ പങ്കെടുത്തിട്ടുണ്ട്. അത് വലിയ കുറവാണെങ്കിൽ ആ കുറവ് സംഭവിച്ചിട്ടുണ്ട്. ശുദ്ധ അസംബന്ധം പറയുന്നതിന്, കളവ് പ്രചരിപ്പിക്കുന്നതിന് എന്തെങ്കിലും നാണവും മാനവും വേണ്ടേ?. വേണമെങ്കിൽ ഒഴിഞ്ഞ കസേരകൾ എഐ ഉപയോഗിച്ച് ഉണ്ടാക്കാമല്ലോ. നിങ്ങൾക്ക് എഐ ഉപയോഗിക്കാം. നിങ്ങൾ എല്ലാം ഉണ്ടാക്കും, ഗോവിന്ദൻ പറഞ്ഞു. അയ്യപ്പ സംഗമം വലിയ വിജയമാണ്. ലോകപ്രശസ്തമായ വിജയമാണ്. ആളുകൾ എല്ലാം കാണുന്നുണ്ട്. 4600 ആളുകൾ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ആ പറഞ്ഞതിൽ 460 ആയി നിങ്ങൾക്ക് ചുരുക്കണമെങ്കിൽ കുറച്ചു പണിയെടുക്കണം. ആ പണിയെടുക്കാൻവേണ്ടി നിങ്ങൾ എന്തൊക്കെയാണോ ഉപയോഗിക്കുന്നത് അതൊക്കെ നിങ്ങൾ ഉപയോഗിച്ചോളൂ’ എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഒഴിഞ്ഞ കസേരകളുടെ ദൃശം പരിപാടി തുടങ്ങുന്നതിന് മുമ്പ് എടുത്തതാണെന്നപം അയ്യപ്പ സം​ഗമത്തിൽ 4126 പേർ പങ്കെടുത്തുവെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. 182 വിദേശപ്രതിനിധികളും സം​ഗമത്തിൽ പങ്കെടുക്കുകയും സെഷനുകൾ അർത്ഥവത്തായെന്നും അദ്ദേഹം കൂട്ടിചേർത്തു.

Related Posts