Kerala News

ആരെല്ലാമാണ് പ്രശ്നക്കാരെന്ന് കൃത്യമായി അറിയാം; വയനാട്ടിലെ ​ഗ്രൂപ്പ് പോരിൽ മുന്നറിയിപ്പ് നൽകി കെ.സി വേണു​ഗോപാൽ 

വയനാട്: വയനാട്ടിലെ കോൺ​ഗ്രസ് ഭിന്നതിയിൽ ഇടപെട്ട് ഹൈക്കമാന്റ്. നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ അടിയന്തരമായി തീർക്കാൻ കെ.സി വേണു​ഗോപാൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത ഡി.സി.സി മുൻ ട്രഷറർ എൻ.എം വിജയന്റെ കടം എത്രയും വേ​ഗം തീർക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വയനാട്ടിലെ പാളയത്തിൽ പടയെ നേരിടാൻ കോൺ​ഗ്രസ് ഒരുങ്ങുന്നത്. 

വയനാട് ഭിന്നത കോൺ​ഗ്രസ്  നേതൃത്വത്തിനാകെ തലവേദനായായി മാറിയിരിക്കെയാണ് ഇന്ന് മണ്ഡലത്തിൽ രാഹുൽ ​ഗാന്ധിയും വയനാട് എം.പിയായ പ്രിയങ്കാ ​ഗാന്ധിയും സന്ദർശനം നടത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.സി വേണു​ഗോപാൽ വിളിച്ച അടിയന്തര യോ​ഗത്തിൽ ബ്ലോക്ക് കമ്മിറ്റി മുതൽ മണ്ഡലം കമ്മിറ്റി വരെയുള്ള എല്ലാ നേതാക്കളും പങ്കെടുത്തു. നേതാക്കന്മാർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകി പരസ്യമായി ശാസിക്കുകയും ചെയ്തു.

ആരെല്ലാമാണ് പ്രശ്നക്കാരെന്ന് പാർട്ടിക്ക് കൃത്യമായി അറിയാമെന്ന് കെ.സി വേ​ണു​ഗോപാൽ നേതാക്കളെ വിമർശിച്ചത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഹൈക്കമാന്റ് നേരിട്ട് ഇടപെടുമെന്നും മുന്നറിയിപ്പ് നൽകി. എൻ.ഡി അപ്പച്ചന്റേയും ഐ.സി ബാലകൃഷ്ണന്റേയും പേര് എടുത്ത് പറഞ്ഞായിരുന്നു കെ.സി വേണു​ഗോപാലിന്റെ വിമർശനം. ​ഗാന്ധി കുടുംബത്തെ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ പ്രശ്നങ്ങൾ കേന്ദ്ര തലത്തിൽ തന്നെ ചർച്ചയായകുമെന്നാണ്   പാർട്ടി കരുതുന്നത്. 

തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും ബി.ജെ.പി ആയുധമാക്കുക വയനാട് കോൺ​ഗ്രസിലെ കയ്യാങ്കളിയും ​ഗ്രൂപ്പ് പോരുമാകുമെന്ന വിലയിരുത്തലുമുണ്ട്. ഡി.സി.സി യോ​ഗത്തിന് ശേഷം പ്രധാന നേതാക്കളുമായി ചർച്ച നടത്താനാണ് കോൺ​ഗ്രസ് നേതൃത്വം ആലോചിക്കുന്നത്.

Related Posts