India News

അദാനി എന്റർപ്രൈസസിനെതിരായ വാർത്ത ഉള്ളടക്കങ്ങൾ നീക്കണമെന്ന ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: ഗൗതം അദാനിക്കും അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെ കുറിച്ചുമുള്ള വാർത്ത ഉള്ളടക്കങ്ങൾ നീക്കണമെന്ന സിവിൽ കോടതി ഉത്തരവിന് സ്റ്റേ നൽകി ഡൽഹി ഹൈക്കോടതി. സ്ഥിരീകരിക്കാത്തതും, തെളിവില്ലാത്തതും, അപകീര്‍ത്തികരവുമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നോ പ്രചരിപ്പിക്കുന്നതില്‍ നിന്നോ മാധ്യമപ്രവര്‍ത്തകരെയും മാധ്യമ പോര്‍ട്ടലുകളെയും തടഞ്ഞുകൊണ്ടുള്ള എക്സ് പാര്‍ട്ട് ഇന്‍ജക്ഷന്‍ ഉത്തരവിനാണ് ഡൽഹി ഹൈക്കോടതി സ്റ്റേ നൽകിയിരിക്കുന്നത്.

സെപ്തംബർ ആറിന് സിവിൽ ജഡ്ജി അനുജ് കുമാർ സിംഗ് പുറപ്പെടുവിച്ച ഇൻജക്ഷൻ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകരായ രവി നായർ, അബിർ ദാസ് ഗുപ്ത, അയസ്‌കന്ത് ദാസ്, ആയുഷ് ജോഷി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് രോഹിണി കോടതിയിലെ ജില്ലാ ജഡ്ജി ആശിഷ് അഗർവാൾ ഉത്തരവ് പുറപ്പെടുവിച്ചത്. വാർത്തകളോ ഉള്ളടക്കങ്ങളോ തടഞ്ഞുകൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടിവിക്കുന്നതിന് മുൻപ് പ്രതിഭാ​ഗത്തിന്റെ വാദം കേൾക്കണമെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു.ലേഖനങ്ങൾ അപകീർത്തികരമാണെന്ന് പ്രഥമദൃഷ്ട്യാ പ്രഖ്യാപിക്കുകയും അവ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സിവിൽ ജഡ്ജി പ്രതിഭാ​ഗത്തിന് പറയാനുള്ളത് കേൾക്കണമായിരുന്നെന്നും ജസ്റ്റിസ് നിർദേശിച്ചു.

ആദാനി ​ഗ്രൂപ്പിനെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചതിനെതിരെ അദ്ദേഹം മാനനഷ്ടത്തിന് കേസ് ഫയൽ ചെയിതിരുന്നു. എന്നാൽ തെളിവുകൾ നിരത്തിയുള്ള റിപ്പോർട്ടിങ്ങിനെ തടയില്ലെന്നും സിവിൽ ജസ്റ്റിസ് സെപ്റ്റംബർ 6ന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഏത് ഉള്ളടക്കമാണ് അപകീർത്തിപ്പെടുത്തിയതെന്ന് വ്യക്തമാക്കാതെ എല്ലാ വാർത്ത ഉള്ളടക്കങ്ങളും പിൻവലിക്കണനെന്നും പ്രസിദ്ധീകരികരുതെന്നും പറയുന്ന സിവിൽ കോടതി ഉത്തരവിനെതിരെയാണ് മാധ്യമപ്രവർത്തകർ മേൽകോടതിയെ സമീപിക്കുകയായിരുന്നു.

Related Posts