News World

​ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ മരണസംഖ്യ ഉയരുന്നു; പലായനം തുടർന്ന് പതിനായിരങ്ങൾ

ഗാസയിൽ ഇസ്രായേൽ കരയാക്രമണത്തിൽ 79 പേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എല്ലാ പരിധിയും ലംഘിച്ച് ആക്രമണം തുടരുന്ന ​പലസ്ഥീനിൽ വടക്കൻ പലസ്ഥീനിൽ നിന്നുള്ളവരെ ആളുകൾ തിങ്ങിപ്പാർക്കുന്ന തെക്കൻ പലസ്ഥീനിലേക്കും സെൻട്രൽ പലസ്ഥീനിലേക്കും പലായനം ചെയ്യിക്കാൻ ഇസ്രായേൽ ശ്രമം തുടരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബിബിസി റിപ്പോർട്ടുകളനുസരിച്ച് ഇസ്രായേൽ യുദ്ധ ടാങ്കുകളും മിലിറ്ററി വാഹനങ്ങളുമുപയോ​ഗിച്ചാണ് ജനവാസ മേഖലയായ ​ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വടക്കൻ ​ഗാസ സിറ്റിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളിൽ പതിനായിരക്കണക്കിന് ജനങ്ങൾ തിങ്ങി പാർക്കുന്ന ഷെയ്ഖ് റാഡ്വാൻ ഭാ​ഗങ്ങളിലൂടെ യുദ്ധ ടാങ്കുകളും ബുൾഡോസറുകളും മിലിറ്ററിയെ വഹിച്ചുകൊണ്ടുള്ള വാഹനങ്ങളും നീങ്ങുന്നതായി കാണാം   

2023 ഒക്ടോബറിനു ശേഷം രണ്ടുവർഷത്തിനിടെ ​ഗാസയിൽ 65,000 ത്തിലധികം പേർ കൊല്ലപ്പെടുകയും 166000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അൽ ജസീറ റിപ്പോർട്ടു ചെയ്യുന്നു. യു എൻ അന്വേഷൻ കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ ഇസ്രായേൽ അധികാരികൾ ​ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്ന് കണ്ടെത്തിയിരുന്നു. 

ഇസ്രായേലിലെ മനുഷ്യാവകാശ പ്രവർത്തകരടക്കം ​ഗാസയിലേത് അന്താരാഷ്ട്ര തലത്തിലെ ഏറ്റവും വലിയ ആക്രമണമാണെന്ന് വിലയിരുത്തിയിരുന്നു. വംശഹത്യയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേൽ പ്രൈം മിനിസ്റ്റർ ബെഞ്ചമിൻ നെതന്യാഹവിനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.ഗാസയിലെ യുദ്ധത്തിൽ ഇസ്രായേൽ ഭരണകൂടത്തിന് പിന്തുണ നൽകിയതിനെതിരെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ അമേരിക്ക സമ്മർദ്ദം നേരിടുന്നു

Related Posts