Homepage Featured India News

റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കും; മോർഗൻ പ്രവചനം ശരിയാകുമോ?

ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യനസ്തുക്കളുടെ വില കുറഞ്ഞതും ചരക്ക് സേവന നികുതി നിരക്കിൽ വരുത്തിയ മാറ്റങ്ങളും കാരണം വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയാൻ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനം മോർഗൻ സ്റ്റാൻലി റിപ്പോർട്ട് ചെയ്തു. പണപ്പെരുപ്പം കുറഞ്ഞാൽ ഈ വർഷം അവസാനത്തോടെ റിസർവ് ബാങ്ക് 0.5% വരെ പലിശനിരക്ക് കുറയ്ക്കാൻ അവസരമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. മോർഗൻ സ്റ്റാൻലിയുടെ പ്രവചനം അനുസരിച്ച്, 2026 സാമ്പത്തിക വർഷത്തിൽ ശരാശരി 2.4% ആയിരിക്കും ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. ആർബിഐയുടെ 4% ലക്ഷ്യത്തിനും വളരെ താഴെയാണിത്. ഈ സാഹചര്യത്തിൽ, ഒക്ടോബറിലും ഡിസംബറിലുമായി നടക്കുന്ന രണ്ട് അവലോകന യോഗങ്ങളിലായി ആർബിഐ 0.25% വീതം പലിശനിരക്ക് കുറച്ചേക്കാം.

റിപ്പോർട്ട് അനുസരിച്ച്, പണപ്പെരുപ്പം കുറയ്ക്കുന്ന പ്രധാനമായും മൂന്ന് ഘടകങ്ങളാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കുറവ്, കുറവ് വരുത്തിയ ജിഎസ്ടി നിരക്കുകൾ, വ്യവസായങ്ങളുടെ ഉത്പാദനച്ചെലവ് കുറഞ്ഞത് എന്നിവയാണ്. ഇവയിൽ വരുന്ന കുറവുകൾ കാരണം പണപ്പെരുപ്പം കുറയുന്നത് തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷ്യവിലയ്ൽ കുറവുണ്ടായതിനാൽ കഴിഞ്ഞ ഏഴ് മാസമായി രാജ്യത്തെ മൊത്തം പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ 4% എന്ന ലക്ഷ്യത്തേക്കാൾ താഴെയാണ്.ഏറെക്കാലം പണപ്പെരുപ്പം കുറയുന്ന പ്രവണത തുടരുകയാണെങ്കിൽ പലിശ നിരക്കിൽ ഇനിയും കുറവുകളുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ 22 മാസമായി ഭക്ഷ്യ-ഇന്ധനവിലകൾ ഒഴിവാക്കിയുള്ള കോർ ഇൻഫ്‌ലേഷൻ 3.1 ശതമാനം എന്ന നിലയിൽ സ്ഥിരതയോടെ തുടരുകയാണ്. സമ്പദ്‍വ്യവസ്ഥയിലെ പൊതുവായ വിലക്കയറ്റ സമ്മർദ്ദം കുറയുന്നതായാണ് ഇത് സൂചിപ്പിക്കുന്നു.

എന്നാൽ, റിപ്പോർട്ടിൽ ചില ബാഹ്യ വെല്ലുവിളികളും ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്കയുമായുള്ള താരിഫ് തർക്കങ്ങൾ, ആഗോള ഡിമാൻഡിലെ ദുർബലത, വ്യാപാര-മൂലധന വരവിനെ ബാധിക്കുന്ന ഘടകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുറഞ്ഞ പരോക്ഷ നികുതികൾ കാരണം ആഭ്യന്തര ഡിമാന്റ് കൂടാൻ സാധ്യതയുണ്ടെങ്കിലും കയറ്റുമതിയിലെ ഇടിവ് ഗുണകരമായിരിക്കില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related Posts