Homepage Featured India News

കനത്ത മഴയും ഉരുൾപൊട്ടലും; ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും 18 മരണം

ഡെറാഡൂൺ: കനത്ത മഴയിലും ഉരുൾപൊട്ടലിലും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ മലയോര സംസ്ഥാനങ്ങളിൽ 18 പേർ മരിച്ചു. 20 പേരെ കാണാതായി. നൂറുകണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴ മൂലം നദികളിൽ വെള്ളപ്പൊക്കമുണ്ടായാണ് അപകടത്തിന് കാരണം. ഉരുൾപൊട്ടലിൽ വീടുകളും റോഡുകളും തകർന്നു. വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. സെപ്റ്റംബർ 20 വരെ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, ചമ്പാവത്, ഉധം സിംഗ് നഗർ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ കണക്കനുസരിച്ച്‌, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർ ബ്രിഗേഡ് ടീമുകൾ 900-ൽ അധികം ആളുകളെ രക്ഷിച്ചു. ഡെറാഡൂൺ ജില്ലയിലാണ് കനത്ത നാശനഷ്ടമുണ്ടായത്. വികാസ്നഗറിലെ ടോൺസ് നദിയിൽ ട്രാക്ടർ-ട്രോളി ഒലിച്ചുപോയതിനെ തുടർന്ന് ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ നിന്നുള്ള എട്ട് പേർ ഉൾപ്പെടെ 13 പേർ തലസ്ഥാനത്ത് മരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

ധരംപൂരിലെ പ്രധാന ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി, ഇവിടെ കടയുടമകൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. നാല് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ഷിംലയിൽ, നഗരത്തിൻ്റെ മധ്യഭാഗത്ത് ഹിംലാൻഡിന് സമീപം മണ്ണിടിച്ചിലിൽ കാറുകൾ തകരുകയും പ്രധാന റോഡ് തടസ്സപ്പെടുകയും ചെയ്തു. ജൂബ്ബർഹട്ടി, കാൻഗ്ര, ഭുൻതാർ, മുരാരി ദേവി, സുന്ദർനഗർ എന്നിവിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ റിപ്പോർട്ട് ചെയ്തു, ബിലാസ്പൂരിലും കുഫ്രിയിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 37 കിലോമീറ്റർ വരെ രേഖപ്പെടുത്തി.

Related Posts