Homepage Featured Kerala News

മുത്തങ്ങയിലും ശിവ​ഗിരിയിലും നടത്തിയ പൊലീസ് ഇടപെടലിൽ ഖേദം പ്രകടിപ്പിച്ച് എ.കെ ആന്റണി

തി​രു​വ​ന​ന്ത​പു​രം: ആ​ദി​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​മി ന​ൽ​കി​യ​ത് താ​നാ​യി​രു​ന്നു. എ​ന്നി​ട്ടും ആ​ദി​വാ​സി​ക​ളെ ചു​ട്ടു​ക​രി​ച്ചെ​ന്ന് താ​ൻ പ​ഴി​കേ​ട്ടുവെന്നും തുറന്നു പറഞ്ഞ് എ.കെ ആന്റണി. ശിവ​ഗിരിയിൽ നടത്തിയ പൊലീസ് നടപടിയിൽ  ഖേദം പ്രകടിപ്പിക്കുന്നതായി എ.കെ.ആന്റണി വ്യക്തമാക്കി. നിയമസഭയിൽ ചർച്ചയ്ക്കിടയിൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ പോലീസ് വേട്ടയാടലുകളെ കുറിച്ചുള്ള ആക്ഷേപങ്ങൾക്കാണ് മറുപടിയുമായി ആന്റണി രം​ഗത്തെത്തിയത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​ണ്. 

അ​വി​ടെ കു​ടി​ൽ കെ​ട്ടി​യ​പ്പോ​ൾ എ​ല്ലാ പാ​ർ​ട്ടി​ക​ളും മാ​ധ്യ​മ​ങ്ങ​ളും അ​വ​രെ ഇ​റ​ക്കി വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മുത്തങ്ങയിലെ ആദിവാസികളെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രാവിശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് സർക്കാരിന് സമ്മർദ്ദവും കത്തും ലഭിച്ചു. വന്യജീവി സങ്കേതത്തിൽ ഒരു തരത്തിലുമുള്ള കയ്യേറ്റം അം​ഗീകരിക്കാൻ പാടില്ലെന്നായിരുന്നു ഞാൻ വാദിച്ചതെന്നും ആന്റണി പറഞ്ഞു. അന്ന് പൊലീസ് നടപടി സ്വീകരിച്ചത് പല താക്കീതുകൾക്ക് ശേഷമായിരുന്നെന്നും ആന്റണി മാധ്യമങ്ങളോട്  വെളിപ്പെടുത്തി. 

ഞാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പോയിട്ട് 21 വര്‌ഷം കേരള രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. പിന്നീട് ദേശീയ രാഷ്ട്രീയത്തിലായിരുന്നു ശ്രദ്ധ.  മു​ത്ത​ങ്ങ സം​ഭ​വ​ത്തി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​രെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തി​യ​തെ​ന്നും അദ്ദേഹം ചോദിച്ചു.  ആ റിപ്പോർട്ട് പുറത്തുവിടാൻ ഇപ്പോഴും തയ്യാറാകണമെന്നും ആന്റണി പറഞ്ഞു. 1995 ൽ ​ശി​വ​ഗി​രി​യി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ൾ ഏ​റെ വേ​ദ​ന​യു​ണ്ടാ​ക്കി. ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം പോ​ലീ​സി​നെ അ​യ​യ്ക്കേ​ണ്ടി വ​ന്നു​വെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. 

ശി​വ​ഗി​രി​യി​ൽ അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ത്തി​യി​രി​ക്ക​ണം എന്നത്  കോ​ട​തി ഉ​ത്ത​ര​വായിരുന്നു. എ​ല്ലാ ന​ട​പ​ടി​യും പോ​ലീ​സ് എ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.അതിന്റെ ഫലമായിട്ടാണ് ശിവ​ഗിരിയിൽ പൊലീസ് നടപടിയെത്തിയത്. ശ്രീ​നാ​രാ​യ​ണ ഗു​രു ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധി​ക്കു​ന്ന വ്യക്തിയാമെന്നും ആന്റണി കൂട്ടി ചേർത്തു. എന്റെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ചാ​ണ് ഞാൻ പഠിച്ച ചേ​ർ​ത്ത​ല സ്കൂ​ളി​ന്‍റെ പേ​ര് ശ്രീ​നാ​രാ​യ​ണ ഹൈ​സ്കൂ​ൾ എ​ന്ന് മാ​റ്റി​യ​തെ​ന്നും എ.​കെ. ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.

കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​യു​ട​നെ പോ​ലീ​സ് ശി​വ​ഗി​രി​യി​ൽ പോ​യി​ല്ല. പ്ര​കാ​ശാ​ന​ന്ദ​യ്ക്ക് ചു​മ​ത​ല കെ​മാ​റാ​ൻ ശാ​ശ്വ​തീ​കാ​ന​ന്ദ​യും കൂ​ട്ട​രും ത​യ്യാ​റാ​യി​ല്ല. ശി​വ​ഗി​രി കാ​വി​വ​ത്ക​രി​ക്കു​മെ​ന്ന് വാ​ദി​ച്ചു. കീ​ഴ്കോ​ട​തി വി​ധി​ക​ൾ പ്ര​കാ​ശാ​ന​ന്ദ​യ്ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്നും എ​കെ ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.

Related Posts