India News

മോദിക്ക് പിറന്നാൾ ആശംസ നേർന്ന് ലോകനേതാക്കൾ; പിണക്കം മറന്ന് ട്രംപ്; ഇന്ത്യയുടെ ഉത്സവമെന്ന് മുകേഷ് അംബാനി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75 വയസ് പിന്നിടുകയാണ്. വികസിത ഇന്ത്യയുടെ കുതിപ്പിന് നെടുനായകത്വം വഹിക്കുന്ന മോദിയുടെ പിറന്നാളിന് ആശംസയുമായി ലോകനേതാക്കളും വ്യാവസായ പ്രമുഖരും രം​ഗത്തെത്തി കഴിഞ്ഞു. ഇപ്പോഴിതാ മോദിക്ക് ആശംസയുമായി രം​ഗത്തെത്തുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ​ഗ്രൂപ്പ് തലവൻ മുകേഷ് അംബാനി. “സ്വതന്ത്ര ഇന്ത്യ 100 വർഷം തികയുമ്പോൾ മോദിജി ഇന്ത്യയെ സേവിക്കുന്നത് തുടരണമെന്നാണ് എന്റെ അഗാധമായ ആഗ്രഹമെന്ന് മുകേഷ് അംബാനി പറഞ്ഞു.

മോദിക്ക് പിറനാൾ ആശംസ നേർന്നാണ് റിലയൻസ് തലവൻ രം​ഗത്തെത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം 1.45 ബില്യൺ ഇന്ത്യക്കാർക്ക് ഉത്സവ ദിനമാണെന്നും മുകേഷ് അംബാനി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇന്ന് 1.45 ബില്യൺ ഇന്ത്യക്കാർക്ക് ഉത്സവ ദിനമാണ്. നമ്മുടെ ഏറ്റവും ആദരണീയനും പ്രിയപ്പെട്ടവനുമായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രഭായ് മോദി ജിയുടെ 75-ാം ജന്മദിനമാണിത്,” അദ്ദേഹം പറഞ്ഞു.

അംബാനി കുടുംബത്തിന്റെയും റിലയൻസിന്റെയും പേരിൽ പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകൾ നേർന്നു. ഇന്ത്യയിലെ മുഴുവൻ ബിസിനസ് സമൂഹത്തിന്റെയും, റിലയൻസ് കുടുംബത്തിന്റെയും, അംബാനി കുടുംബത്തിന്റെയും പേരിൽ, പ്രധാനമന്ത്രി മോദിജിക്ക് എന്റെ ആശംസകളെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മോദിക്ക് പിറനാൾ ആശംസ നേർന്ന് ലോക നേതാക്കളെല്ലാം രം​ഗത്തെത്തി.

പിണക്കം മറന്ന് ട്രംപ്

എന്റെ പ്രിയപ്പെട്ട സുഹൃത്ത് മോദിക്ക് പിറനാൾ ആശംസകൾ എന്ന് കുറിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തിയത്. ഉക്രൈൻ യുദ്ധത്തിന് നിർണായക ഇടപെടൽ നടത്തിയതിന് നന്ദിയെന്നും ട്രംപ് എക്സിൽ കുറിച്ചു.

ആശംസയുമായി നെതന്യാഹു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹൃദയംഗമമായ ആശംസകൾ നേർന്നു, മോദിയുടെ നേട്ടങ്ങളെയും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തെയും പ്രശംസിച്ചു. മോദിയെ തന്റെ “നല്ല സുഹൃത്ത്” എന്ന് വിശേഷിപ്പിച്ചാണ് നെത്യാന്യാഹുവിന്റെ ജന്മദിന സന്ദേശം കുറിച്ചത്.
ഇന്ത്യയുടെ പുരോഗതി കൈവരിക്കുന്നതിൽ മോദിയുടെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു. “പ്രധാനമന്ത്രി മോദി, എന്റെ നല്ല സുഹൃത്തിന്, ജന്മദിനാശംസകൾ നേരാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഇന്ത്യയ്ക്കായി വളരെയധികം നേട്ടങ്ങൾ കൈവരിച്ചു, ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദത്തിൽ ഞങ്ങൾ ഒരുമിച്ച് വളരെയധികം നേട്ടങ്ങൾ കൈവരിച്ചെന്നും നെതന്യാഹു കുറിച്ചു.

മോദിക്കൊപ്പമുള്ള ചിത്രവുമായി ജോർജിയ മെലോണി

ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്. മോദിക്ക് ജന്മദിനാശംസകൾ നേർന്ന് രം​ഗത്തെത്തിയവരിൽ മെലോനിയും ഉൾപ്പെടുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃപാഠവത്തേയും ദർശനത്തെയും മെലോണി പ്രശംസിച്ചു. “ശക്തി, ദൃഢനിശ്ചയം, ദശലക്ഷക്കണക്കിന് ആളുകളെ നയിക്കാനുള്ള കഴിവിനെ മെലോനി എടുത്തു പറഞ്ഞു. നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മെലോനി ജന്മദിന സന്ദേശം എക്സിൽ പങ്കുവച്ചത്.

ആശംസ നേർന്ന് കോൺ​ഗ്രസ് നേതാക്കൾ

“പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകളും ആരോഗ്യവും നേരുന്നു,” രാഹുൽ ഗാന്ധി എക്സ് അക്കൗണ്ടിൽ കുറിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി മോദിക്ക് ആശംസകൾ നേർന്നു. “പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ” എന്ന് അദ്ദേഹം എക്‌സിൽ കുറിപ്പ് പങ്കുവെച്ചു.

Related Posts