Homepage Featured News World

ഇസ്രയേലിനെ പ്രതിരോധിക്കാൻ ജിസിസി രാജ്യങ്ങൾ ഒരുമിക്കുന്നു; ഏകീകൃത സൈനിക കമാൻഡ് ഉടൻ

ദോഹ: ഖത്തറിലെ ഇസ്രയേൽ നടത്തിയ അക്രമണത്തിന് പിന്നാലെ അറബ് രാജ്യങ്ങൾ സൈനികമായി ഒരുമിക്കുന്നു. അറബ് രാജ്യങ്ങൾക്ക് മേൽ തുടർച്ചയായി നടന്ന അക്രമണത്തിന് പിന്നാലെയാണ് ഏകീകൃത സൈനിക കമാൻഡിന് രൂപം നൽകാൻ ജി.സി.സി രാജ്യങ്ങൾ ഒരുങ്ങുന്നത്. ഖത്തറിലെ ഹമാസ് കേന്ദ്രത്തിന് നേരെ നടത്തിയ ഇസ്രയേലിന്റെ വ്യോമാക്രമണം നീതികരിക്കാൻ കഴിയാത്ത നടപടിയെന്നാണ് അറബ് ഉച്ചകോടിയിൽ വിമർശനമം ഉയർന്നത്. ​ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിൽ കടന്നു കയറി ഇസ്രയേൽ നടത്തിയ സൈനിക നടപടിയെ ശക്തമായി എതിർത്തു. സംയുക്ത പ്രതിരോധ സംവിധാനം ഒരുക്കിയാണ് പ്രതിരോധ നടപടി സ്വീകരിക്കുന്നത്.

“വഞ്ചനാപരവും, ഭീരുത്വപരമായ നടപടിയെന്നാണ് ഇസ്രയേൽ ആക്രമണത്തെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി വിശേഷിപ്പിച്ചത്. അംഗരാജ്യങ്ങളുടെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനായി ജിസിസി രാജ്യങ്ങളായ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ സംയുക്തമായി പ്രതിരോധ കരാറിനും രൂപം നൽകി. എന്റെ രാജ്യ തലസ്ഥാനം ഹമാസ് നേതാക്കളും അവരുടെ കുടുംബവും താമസിച്ചിരുന്ന കുടുംബത്തിന് നേരെയുള്ള ഹീനമായ അക്രമണത്തിന് സാക്ഷിയായി. ​ഗാസയിലെ വെടിനിർത്തലിനായി അമേരിക്കയുടെ പിന്തുണയോടെ നടത്താനിരുന്ന ചർച്ചയ്ക്ക് എത്തിയ പ്രതിനിധികലെയാണ് അവർ കൊലപ്പെടുത്തിയതെന്ന് ഖത്തർ അമീർ അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രസം​ഗിച്ചത്.

രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നു കയറിയുള്ള ഇസ്രയേൽ നീക്കത്തെ അതിശക്തമായി പ്രതിരോധിക്കുമെന്നും അമീർ ആവർത്തിച്ചു. ഇസ്രായേൽ ഗവൺമെന്റിനെ ബാധിച്ചിരിക്കുന്ന അധികാര ഭ്രാന്തിനേയും , അഹങ്കാരത്തേയും രക്തദാഹത്തേയും നേരിടാൻ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു ഷെയ്ഖ് തമീം പ്രസം​ഗം തുടർന്നത്.ആക്രമണം അവസാനിപ്പിക്കാനും ഖത്തറിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജി സി സി കൗണ്‍സില്‍ അന്താരാഷ്ട്ര സമൂഹത്തോടും യു എന്‍ രക്ഷാസമിതിയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ജി.സി.സി സൈനിക സംഘടനകൾക്കിടയിൽ ഇതിനകം തന്നെ കൂടിയാലോചനകൾ നടന്നുവരികയാണെന്നും ഏകീകൃത സൈനിക കമാൻഡിന്റെ ഒരു യോഗം ഉടൻ ദോഹയിൽ നടക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് മുഹമ്മദ് അൽ-അൻസാരി പ്രതികരിച്ചു.

Related Posts