രാഹുൽ മാങ്കൂട്ടത്തെ ചൊല്ലി കോൺഗ്രസിലെ സൈബർ സംഘങ്ങൾ ഏറ്റുമുട്ടുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ പോര് ശക്തമായ ഇതിനെ തുടർന്ന് കെ പി സി സി പ്രസിഡന്റിന് പരാതി നൽകി. എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്ന പി വി ജയിനാണ് പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നേതൃത്വത്തെ പിന്തുണച്ചതിന് പിന്നാലെ തന്നെ അഡ്മിൻ സ്ഥാനത്തുനിന്ന് മാറ്റിയതായി പി വി ജയിൻ പറയുന്നു.
ജിജോ മാത്യു, സന്ദീപ് വാഴക്കാടൻ, റിനീഷ് തുരുത്തിക്കാടൻ, ഷാനവാസ് എന്നിവർക്കെതിരെയാണ് പരാതി നൽകിയട്ടുള്ളത്. ഇവർ വ്യാജ അക്കൗണ്ടുകളിലൂടെ കോൺഗ്രസ് നേതൃത്വത്തെ അധിക്ഷേപിക്കുന്നതായും ചില നേതാക്കൾക്ക് വേണ്ടി മാത്രമാണ് ഇവർ പണിയെടുക്കുന്നതെന്നും പി വി ജയിൻ പരാതിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിചാരിച്ചാൽ 10 നേതാക്കളെങ്കിലും വീട്ടിലിരിക്കും എന്ന് ഷാനവാസ് പറഞ്ഞുവെന്നും നേതൃത്വത്തെ പിന്തുണയ്ക്കരുതെന്ന് ജിജോ മാത്യു തന്നോട്ആ വശ്യപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
നേതൃത്വത്തെ സപ്പോർട്ട് ചെയ്ത് രാഹുൽ വിഷയത്തിൽ പോസ്റ്റുകൾ ഇടുന്നത് പലർക്കും ഇഷ്ടപ്പെടുന്നില്ല എന്നാണ് ജിജോ പറഞ്ഞത് അവഗണിച്ചുകൊണ്ട് താൻ കഴിഞ്ഞ ദിവസം വീണ്ടും പോസ്റ്റ് ഇട്ടപ്പോൾ ഡിജിറ്റൽ മീഡിയ യുടെ ജില്ല ചാർജിൽ ഇരിക്കുന്ന തന്നെപ്പോലും അഡ്മിൻ പാനലിൽ നിന്നും മാറ്റി.ഇത് കെപിസിസി നേതൃത്വം ഗൗരവമായി അന്വേഷിക്കണമെന്നും രാഹുൽ വിഷയത്തിൽ നേതൃത്വത്തെ സപ്പോർട്ട് ചെയ്ത് പോസ്റ്റ് ഇടുമ്പോൾ ആർക്കാണ് വിഷമം ഉണ്ടാകുന്നത് എന്ന് പറയാൻ ജിജോയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും ജയിൻ പറയുന്നു.
പ്രതിപക്ഷ നേതാവിനെ പിന്തുണച്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടപ്പോഴും തന്നെ ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നുണ്ട്. രാഹുൽ മാങ്കുട്ട വിഷയത്തിൽ കർശന നിലപാടെടുത്ത പ്രതിപക്ഷ നേതാവിനെതിരെ കോൺഗ്രസിന് അകത്തുനിന്ന് തന്നെ ശക്തമായ സൈബർ ആക്രമണം ഉണ്ട് ഇതിന് ചുക്കാൻ പിടിക്കുന്നതും ഈ സംഘമാണെന്നാണ് പറയുന്നത്. തന്റെ പരാതിയിൽ കെപിസിസി ഉചിതമായ നടപടി എടുക്കണമെന്നും പ്രസിഡണ്ട് സണ്ണി ജോസഫിന് നൽകിയ പരാതിയിൽ പറയുന്നു.