Kerala Lead News News

ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; പുതുക്കിയ രീതി ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ മാറ്റം. ചോദ്യങ്ങളുടെ എണ്ണത്തിലും സമയത്തിലുമെല്ലാമാണ് മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ 20 ചോദ്യങ്ങൾ ചോദിച്ചിരുന്ന സ്ഥാനത്ത് ഇനി മുതൽ 30 ചോദ്യങ്ങളാണ് ചോദിക്കുക. ഇതിൽ 18 ഉത്തരങ്ങളെങ്കിലും ശരിയാക്കിയാൽ മാത്രമായിരിക്കും വിജയം. 

നേരത്തെ ഇരുപത് ചോദ്യങ്ങളില്‍ പന്ത്രണ്ട് എണ്ണം ശരിയായാല്‍ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കന്‍ഡുമായിരുന്നു. എന്നാല്‍ പുതിയ പരീക്ഷയ്ക്ക് ഒരു ചോദ്യത്തിന് മുപ്പത് സെക്കന്‍ഡാണ് ഉത്തരമെഴുതാന്‍ അനുവദിച്ചിട്ടുള്ള സമയം. പരീക്ഷയ്ക്ക് മുൻപ് മോക് ടെസ്റ്റും നടത്തും. 

ലേണേഴ്‌സ് ടെസ്റ്റിന്റെ ഭാഗമായി പുതിയ മോട്ടോര്‍ വാഹനവകുപ്പ് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കും. ഇത് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. രീശീലകര്‍ക്കും ബാധകമാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ ലേണേഴ്‌സ് ടെസ്റ്റ് എഴുതുന്നവര്‍ ഈ രീതിയിലാവും എഴുതേണ്ടത്.

Related Posts