തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭയോഗം അംഗീകാരം നൽകി. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കുള്ള ബിൽ വരുന്ന സഭ സമ്മേളനത്തിൽ അവതരിപ്പിക്കും. വന നിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നൽകി. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ചന്ദന മരം വനം വകുപ് അനുമതിയോടെ മുറിക്കാം. വനം എക്കോ ടൂറിസം ബോർഡ് ബിൽ മാറ്റി വെച്ചു.
ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനം . 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം. പ്രയോഗിക പ്രശ്നം ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയെ ഒപ്പം നിർത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ അനുസരിച്ച്, കാട്ടാനയാക്രണത്തിൽ മാത്രം കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 180 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
















