തൃശ്ശൂർ: ശരത് പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംഭവത്തിൽ വിശദീകരണം തേടുമെന്നും തൃശ്ശൂർ സിപിഎം ജില്ല സെക്രട്ടറി അബ്ദുൾ ഖാദർ. സിപിഎം നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ജില്ല സെക്രട്ടറി. ഏതാനും വർഷങ്ങൾക്കു മുമ്പ് പറഞ്ഞ ഓഡിയോ ക്ലിപ്പ് ആണ് ഇന്ന് ചാനലുകളിൽ സംരക്ഷണം ചെയ്തതെന്നും പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിഷയത്തിൽ അബ്ദുൾ ഖാദർ പ്രതികരിച്ചു. വസ്തുതയുമായി പൊരുത്തപ്പെടുന്ന യാതൊന്നും അതിലില്ല. ആളുകൾക്ക് വീണുകിട്ടിയ ആയുധം എന്ന തരത്തിലാണ് അവരുടെ പ്രതികരണം. സിപിഎമ്മിനെതിരെ നടന്ന മാധ്യമ വിചാരണകൾ ഉണ്ട്.
രാഷ്ട്രീയ ആക്ഷേപങ്ങൾ ഉണ്ട്. അതെല്ലാം തെറ്റായ കാര്യമാണെന്നും ജില്ല സെക്രട്ടറി ചൂണ്ടിക്കാട്ടി. ഏതു സാഹചര്യത്തിലാണ് അങ്ങനെ പറയാൻ ഇടയായി എന്ന് വിശദീകരണം ആവശ്യപ്പെടുമെന്നും ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്നും അബ്ദുൾ ഖാദർ പറഞ്ഞു. തൃശൂരിലെ സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമുയർത്തിയാണ് ഡിവൈഎഫ്ഐആ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്‍റെ ശബ്ദരേഖ പുറത്തുവന്നത്. എം കെ കണ്ണന് കോടാനുകോടിയുടെ സ്വത്ത് ഉണ്ടെന്നും അപ്പർ ക്ലാസിനെ ഡീൽ ചെയ്യുന്ന ആൾ എസി മൊയ്തീൻ എന്നും ശരത്പ്രസാദ് പറയുന്നു. ഡിവൈഎഫ്ഐയിലെ വിഭാഗീയത തുടർന്നാണ് ഈ സംഭാഷണങ്ങൾ പുറത്ത് വന്നിട്ടുള്ളതെന്നാണ് സൂചന.