തൃശ്ശൂർ: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്ഐ നേതാവ്. തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കെതിരെയാണ് ഡി വൈ എഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി ശരത്പ്രസാദ് ആരോപണമുന്നയിച്ചത്. സ്വകാര്യ സംഭാഷണത്തിനിടെയാണ് പരാമർശങ്ങൾ. മുൻ മന്ത്രിയും സി പി എം തൃശൂർ മുൻ ജില്ലാ സെ
സെകട്ടറിയുമായ എ സി മൊയ്തീൻ, മുൻ എം എൽ എ യും കേരള ബാങ്ക് ഭരണ സമിതിയംഗവുമായിരുന്ന എം. കെ കണ്ണൻ, സി പി എം ജില്ലാ നേതാക്കളായ വർഗ്ഗീസ് കണ്ടം കുളത്തി, അനൂപ് ഡേവിസ് കാട എന്നിവരെയാണ് പേരെടുത്ത് പരാമർശിക്കുന്നത്.
“കപ്പലണ്ടി വിറ്റ് നടന്ന കണ്ണൻ കോടിപതിയാണ്…
“എ സി മൊയ്തീന്റെ ഡീലിംഗ്സ് ടോപ്പ് ക്ലാസ്സുമായി..”
എന്നിങ്ങനെ പോകുന്നു പരാമർശങ്ങൾ. പാർട്ടി അംഗങ്ങൾക്ക് പണം പിരിക്കാൻ എളുപ്പമാണ് ഓരോഘട്ടത്തിലും ഓരോ രീതിയിലാണ് പിരിവ്. പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പം എന്നും ഡിവൈഎഫ്ഐ നേതാവ് പറയുന്നു. ലോക്കൽ കമ്മിറ്റി ആയിരിക്കുമ്പോൾ പിരിക്കുന്ന പണത്തിന് പരിധിയുണ്ട്. എന്നാൽ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നീ രീതിയിലേക്ക് വളരുമ്പോൾ പണപിരിവിന്റെ
തോത് കൂട്ടാൻ കഴിയുമെന്നും ഡിവൈഎഫ്ഐ നേതാവ് സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.
സംഭാഷണം വർഷങ്ങൾക്ക് മുൻപ് ഉള്ളതെന്നാണ് വിശദീകരണം. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പാർട്ടിതലത്തിൽ ആരും തന്നെയും പ്രതികരിച്ചിട്ടില്ല. പാർട്ടിയെ ഗുരുതര പ്രതിസന്ധിയിൽ വാഴ്ത്തുന്നതാണ് പുറത്തുവന്നിട്ടുള്ള സംഭാഷണങ്ങൾ ഡിവൈഎഫ്ഐയിലെ വിഭാഗീയത തുടർന്നാണ് ഈ സംഭാഷണങ്ങൾ പുറത്ത് വന്നിട്ടുള്ളതെന്നാണ് സൂചന. സംഭാഷണങ്ങൾ പുറത്തുവിട്ട നിബിൻ ശ്രീനിവാസനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.