India Lead News News

ഡൽഹി, മുംബൈ ഹൈക്കോടതികളിൽ ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ന്യൂഡൽഹി:ഡൽഹി ഹൈക്കോടതിയിലെ ബോംബ് ഭീഷണിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഷണി സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചയുടനെ സുരക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി ജീവനക്കാരെ കോടതിയിൽ നിന്ന് ഒഴിപ്പിച്ചു. ഹൈക്കോടതി ഉടൻ പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂർ സ്ഫോടനം പാഠ്നയിൽ പുനഃസൃഷ്ടിക്കും എന്നിങ്ങനെയാണ് ആ ഇമെയിൽ ഭീഷണി സന്ദേശത്തിന്‍റെ ഉള്ളടക്കം.

പൊലീസും ബോംബ് സ്വാഡും പരിശോധന തുടരുകയാണ്. വ്യാജ ഇ മെയിൽ ഭീഷണിയാണെന്നാണ് പ്രാഥമിക നിഗമനം. ഇ മെയിൽ സന്ദേശത്തിന്റെ ഉറവിടം എവിടെയെന്ന് പരിശോധിക്കുകയാണ്. പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ പ്രവീൺ മുണ്ഡെ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. രാവിലെ ഡൽഹി ഹൈക്കോടതിയിലും സമാനമായ രീതിയിൽ ബോംബ് ഭീഷണി എത്തിയിരുന്നു. രാജ്യത്ത് സമാനമായ രീതിയിൽ ഇ മെയിൽ ഭീഷണികൾ രൂക്ഷമാകുകയാണ്.

കേരളത്തിലെ കലക്ടറേറ്റുകൾ ഹൈക്കോടതി, സെക്രട്ടറിയേറ്റ് എന്നിവയ്ക്ക് നേരെ മുൻപ് വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ​ദ്യകാലങ്ങളിൽ ബോംബ് ഭീഷണികൾ എത്തിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് രാജ്യത്തെ നീതി പീഠത്തിന് നേരെയും ഭരണകേന്ദ്രങ്ങൾക്ക് നേരെയും വ്യാജ ബോംബ് ഭീഷണികൾ എത്തുന്നത്.

Related Posts