Homepage Featured News World

ട്രംപിന്റെ വിജയശിൽപ്പി ചാർളി കിർക്ക് പൊതുവേദിയിൽ വെടിയേറ്റ് മരിച്ചു

വാഷിങ്ങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ പ്രസ്ഥാനത്തിന്റെ വക്താവും പ്രസം​ഗികനുമായ ചാർളി കിർക്ക് പൊതുവേദിയിൽ വെടിയേറ്റ് മരണപ്പെട്ടു. അമേരിക്കയിലെ യൂട്ടാ വാലി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെയാണ് ദാരുണ സംഭവം. ട്രംപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ചാർളിയുടെ പ്രസം​ഗം കേൾക്കാൻ വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരങ്ങളാണ് തടിച്ചു കൂടിയത്.

പൊതുവേദിയിലെ പ്രസം​ഗത്തിനിടയിലാണ് ആൾക്കൂട്ടത്തിൽ നിന്നാണ് വെടിയുതിർന്നത്. പ്രസം​ഗം ലൈവായി ചിത്രീകരിച്ചിരുന്ന ചാനൽ ക്യാമറകളിൽ വെടിയേൽക്കുന്ന ദൃശ്യങ്ങളും പതിഞ്ഞു. നെ‍ഞ്ചിൽ വെടിയേറ്റ ഉടൻ തന്നെ അദ്ദേഹം നിലത്ത് വീഴുന്നത് ദൃശ്യങ്ങളിൽ. ജനക്കൂട്ടം പരിഭ്രാന്തരായി നിലവിളിക്കുകയും ഓടി രക്ഷപെടുന്നതും ചാനൽ ക്യാമറകളിൽ വ്യക്തമാണ്.

സായുധ അക്രമണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ തുടങ്ങിയപ്പോഴാണ് ഔട്ട്ഡോർ പ്ലാസയിൽ നിന്ന് വെടിയൊച്ച കേൾക്കുന്നത്. ഉടൻ തന്നെ ആളുകൾ നിലവിളിച്ചോടുകയായിരുന്നു. ചാർളിടെ ലക്ഷ്യം വച്ചുള്ള ആക്രമണമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിക്കുന്നു. ആൾക്കൂട്ടത്തെയല്ല മറിച്ച് ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ചുള്ള അക്രമണമായിരുന്നെന്നും പൊലീസ് പറഞ്ഞു. അക്രമി ഒരു തവണ മാത്രമാണ് വെടിയുതിർത്തെന്നും യൂട്ടാ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി കമ്മീഷണർ ബ്യൂ മേസൺ മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Posts