തിരുവനന്തപുരം: ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചു. ഉന്നതതല അന്വേഷണം നടത്തുന്നത് ആഭ്യന്തര വകുപ്പാണ് . വിജിലൻസ് മേധാവി സ്ഥാനം വഹിക്കുന്ന യോഗേഷ് അനുമതിയില്ലാതെ അന്വേഷണ ഉത്തരവുകൾ പുറത്തിറക്കി എന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് രഹസ്യ അന്വേഷണം നടത്തുന്നത്. സർക്കാരിന് അനഭിമതനായ യോഗേഷ് ഗുപ്‌തയെ നേരത്തെ വിജിലൻസ് ചുമതലയിൽ നിന്ന് നീക്കിയിരുന്നു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിട്ടും പല തവണ അപേക്ഷ നൽകിയിട്ടും യോഗേഷിന് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം
