Gulf Homepage Featured News

ഇനി നോക്കിയിരിക്കില്ല; ഇസ്രയേലിന് മറുപടി നൽകാൻ അറബ് രാജ്യങ്ങൾ, തിങ്കളാഴ്ച അടിയന്തര ഉച്ചകോടി

ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഉച്ചകോടിയിൽ ചർച്ചയാകും. ഇസ്രയേലിന് ഏതുരീതിയിൽ മറുപടി നൽകണമെന്നതും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിവരം.

ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഖത്തറിൽ നിർണായക യോഗങ്ങൾ നടക്കും. ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും.

ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് ഇസ്രയേലിന് കൂട്ടായ മറുപടി ഉണ്ടാകുമെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. ഭരണകൂടത ഭീകരതയാണ് ഇസ്രയേൽ ഖത്തറിനെതിരെ നടത്തിയതെന്നും രാജ്യം വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അപലപിച്ചിരുന്നു. ”ഖത്തറിൻ്റെ പരമാധികാരം ലംഘിച്ച് നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. ഇതിൽ അതിയായ ആശങ്കയുണ്ട്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ നല്‍കുന്ന സംഭാവനയെ ഇന്ത്യ വിലമതിക്കുന്നു. ഗാസയിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഖത്തർ അമീർ ഷെയ്കുമായുള്ള ഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അറിയിച്ചു.

അതിനിടെ ഹമാസ് നേതാക്കളെ വധിക്കാനുള്ള ശ്രമം തുടരുമെന്ന് യുഎസിലെ ഇസ്രയേൽ അംബാസ‍ർ യെഹിൽ ലൈത്തറിന്റെ പ്രഖ്യാപനം മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഖത്തറിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന ലെഗ്താഫിയയിലെ പാർപ്പിട സമുച്ചയങ്ങൾക്ക് നേർക്ക് ഇസ്രയേൽ ആക്രമണം നടത്തിയത്. ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു.

Related Posts