തിരുവന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ ‘ബഹു’ എന്ന് കൂടെ ചേർക്കണമെന്ന് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. പരാതികൾക്കോ, നിവേദനങ്ങൾക്കോ മറുപടി നൽകുമ്പോൾ ബഹു. മുഖ്യമന്ത്രി, ബഹു മന്ത്രി എന്ന് ചേർക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. സാധാരണയായി മറുപടി നൽകുമ്പോൾ ചില കത്തുകളിൽ മാത്രമാണ് ഇങ്ങലെ അഭിസംബോധന ചെയ്യാറുള്ളത് എന്നാൽ ഇനി മുതൽ എല്ലാ കത്തുകളിലും ഇത് കൂട്ടി ചേർക്കണം.
ഔദ്യോഗിക യോഗങ്ങളിൽ ബഹു ഉപയോഗിക്കാറുണ്ട്, എന്നാൽ ചില കത്തുകളിൽ മാത്രമെ ഇത് ഉപയോഗിക്കാറുള്ളു.സാധാരണക്കാർക്ക് മറുപടി നൽകുന്ന കത്തുകളിലും ബഹുമാനാർഥം ബഹു കൂട്ടിചേർക്കണം. ഓഗസ്റ്റ് 30ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാർ ഓഫീസുകൾക്കും, ജില്ലാ കളക്ടർമാർക്കും, ഓഫീസ് മേധാവികൾക്കും നിർദ്ദശങ്ങൾ നൽകിയിട്ടുണ്ട്.