Kerala News

ശബരിമല സ്വർണ്ണ പാളി വിവാദം: ദേവസ്വം ബോർഡിന് തിരിച്ചടി

പത്തനംതിട്ട: ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ദേവസ്വം ബോർഡിന് തിരിച്ചടി, ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണ പാളി എത്രയും വേ​ഗം തിരിച്ചെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം പൂശിയ പാളിയാണ് നന്നാക്കാൻ എന്ന പേരിൽ ചെന്നൈയിലേക്ക് കൊണ്ടു പോയത്. കേസ് പരി​ഗണിച്ച കോടതി ദേവസ്വം ബോ‍ർഡിനെ ഇതിന്റെ പേരിൽ വിമർശിച്ചിരുന്നു. കോടതിയുടെ അതുമതിയില്ലാതെ സ്വർണ്ണ പാളി ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്.കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമെ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഉത്തരവ് പാലിക്കാത്തത് ​ഗുരുതര വീഴ്ച്ചയാണെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കോടതിയുടെ അനുമതിയോടു കൂടെ മാത്രമെ സ്വർണ്ണ പാളി ഇളക്കാൻ സാധിക്കു എന്നു പറഞ്ഞ് കോ‍ടതിയിൽ സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും, സന്നിധാനത്തുള്ള സ്വർണ്ണം പൂശിയ പാളിയുടെയടക്കം പൂർണ്ണ ഉത്തരവാദിത്തം തിരുവാഭരണ കണമ്മീഷണറുടെതാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.പ്രശാന്ത് പറഞ്ഞു. സ്വർണ്ണ പാളി ഇളക്കി മാറ്റിയത് അറ്റകുറ്റപ്പണിക്കു വേണ്ടിയാണെന്നും അതിൽ യാതൊരുവിധ പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും പി പ്രശാന്ത് പ്രതികരിച്ചു.

Related Posts