തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ സർക്കാരിന്റെ മദ്യനയത്തിന് വിമർശനം. സിപിഐ പ്രവർത്തന റിപ്പോർട്ടിലാണ് ഈ വിമർശനം ഉയരുന്നത്. മദ്യനയത്തിലെ നിലവിലെ നിലപാട് തെറ്റാണെന്നുെം പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത ചെത്ത് തൊഴിലാളികളെ അവഗണിക്കുന്ന നയമാണ് സർക്കാരിന്റെതെന്നും സർക്കാർ താൽപര്യം കാണിക്കുന്നത് വിദേശ മദ്യ കമ്പനികളോടാണെന്നും പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിദേശമദ്യശാലകൾ വ്യാപിപ്പിക്കുന്ന സർക്കാർ നടപടി സ്വീകാര്യമല്ലെന്നും പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരമ്പരാഗത ചെത്ത് തൊഴിലാളികളെ സംരക്ഷിക്കേണ്ട സാഹചര്യം സർക്കാർ ഒരുക്കണമെന്നും പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മുൻഗണന നിർണയിക്കുമ്പോൾ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ലഭിക്കുന്നില്ലെന്നും, കാർഷിക മേഖലയ്ക്ക് കിട്ടേണ്ട പരിഗണനകളൊന്നും കൃത്യമായി കിട്ടുന്നില്ലെന്നും. പരമ്പരാഗത തൊഴിലാളി മേഖലയെ സംരക്ഷിക്കേണ്ട ആവശ്യകതയും പ്രവർത്തന റിപ്പോർട്ടിൽ എടുത്തു കാണിക്കുന്നുണ്ട്. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപകാല നയത്തിന് മാറ്റമുണ്ടാകണമെന്നും കുട്ടികൾ പോലും അന്ധവിശ്വാസത്തിലേക്ക് മാറുന്ന കാലമാണെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനം ഉയർന്നു. അന്ധവിശ്വാസം തടയുന്നതിനുള്ള ബിൽ സർക്കാർ പരിഗണിക്കണമെന്നും പ്രവർത്തന റിപ്പോർട്ട് മുന്നോട്ട് വച്ചു.
സംസ്ഥാനത്ത് ബി.ജെ.പി വളരുന്നത് ഗൗരവകരമായി കാണണം. അടിസ്ഥാന വോട്ട് ബാങ്കിൽ കടന്നുകയറാൻ ബി.ജെ.പിക്ക് കഴിഞ്ഞെന്നും. അതുകെണ്ടാണ് തൃശൂരിൽ ബി.ജെ.പി ജയിച്ചതെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശിക്കുന്നു. ബി.ജെ.പിയെ തടയുന്ന നീക്കങ്ങൾ ഇടത് പക്ഷത്തിനുണ്ടാകേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അടിസ്ഥാന വർഗത്തിന്റെ വോട്ടാണ് ബി. ജെ. പിയിലേക്ക് പോയതെന്നും വിമർശനം ഉയർന്നു. പൊലീസ് നയത്തിലും വിമർശനമുയർന്നു. പൂരം കലക്കൽ മുതൽ ജില്ലാ പൊലീസിൽ ഉൾപ്പടെ അഴിമതി നേരിടുന്ന ചില ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും റിപ്പോർട്ടിൽ പറയിന്നുണ്ട്.