Homepage Featured India News

സിപി രാധാകൃഷ്ണൻ പുതിയ ഉപരാഷ്ട്രപതി; 767 ല്‍ 452 വോട്ടുകള്‍ നേടി

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകൾക്കാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിനിധിയായ പി സുദർശൻ റെഡ്ഡിയെ പരാജയപ്പെടുത്തിയത്. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടത്തിയത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ നടന്ന വോട്ടെടുപ്പിൽ ആദ്യം വോട്ട് ചെയ്തത്. മുൻ ഉപരാഷ്ട്രപതി ജ​ഗ്‍ദീപ് ധൻകർ ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് രാജിവെച്ചതാണ് പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിവെച്ചത്.

2004ൽ കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2009ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ, അദ്ദേഹം രണ്ട് തവണ ലോക്സഭാ അംഗമായിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ ഝാർഖണ്ഡ് ഗവർണറായി നിയമിതനായി. 2024 മാർച്ചിൽ, തെലങ്കാനയുടെയും പുതുച്ചേരിയുടെയും ഗവർണർ സ്ഥാനങ്ങൾ അധികമായി ഏറ്റെടുത്തു. 2024 ജൂലൈയിൽ മഹാരാഷ്ട്ര ഗവർണറായി നിയമിതനായി.

Related Posts