ദുബായ്: യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പായ സ്കൈ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകൻ ജേക്കബ് പാലത്തുമ്മാട്ടു ജോൺ (അരുൺ-46) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അരുണിന്റെ മാതാപിതാക്കളും സഹോദരങ്ങളും നിലവിൽ കേരളത്തിലാണ്. ദുബായിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കമ്പനിയുടെ യുഎഇ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു അരുൺ. അരുണിനോടുള്ള ആദരസൂചകമായി സ്കൈ ജ്വല്ലറിയുടെ കേരളത്തിലെ ഔട്ട്ലെറ്റുകൾ ചൊവ്വാഴ്ച അടച്ചിട്ടു.
സ്കൈ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകൻ ദുബായിൽ അന്തരിച്ചു
