Kerala News

സന്ദർശകരുടെ മനം കവർന്ന് 20 അടി ഉയരമുള്ള ചുട്ടിമുഖൻ; ലുലു ഒരുക്കിയ ഓണശിൽപ്പങ്ങൾക്ക് കാഴ്ചക്കാരേറുന്നു

കൊച്ചി: ലുലുമാളിലെ ഓണശിൽപ്പങ്ങൾക്ക് കാഴ്ചക്കാരേറുന്നു. പുരാണങ്ങളെയും കഥകളി രൂപങ്ങളേയും സാങ്കൽപ്പിക ഭാവനയിൽ അവതരിപ്പിച്ച് ലുലു ഒരുക്കിയ ചുട്ടിമുഖൻ, കാക്കത്തമ്പുരാൻ, നാ​ഗമുഖി എന്നീ ശിൽപങ്ങളാണ് സന്ദർശകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പത്ത് ദിവസം നീണ്ട് നിന്ന ലുലുവിലെ ഓണാഘോഷത്തിൽ ലുലു ഒരുക്കിയ ഈ വേറിട്ട തീം ഇതിനോടകം കൗതുകമായി മാറി കഴിഞ്ഞു. കഥകളി വേഷം അണി‍ഞ്ഞ വേഴാമ്പലാണ് ചുട്ടിമുഖൻ. ലുലുമാളിന്റെ പ്രധാന കവാടത്തിന് മുന്നിലായിട്ടാണ് ഈ ശിൽപം പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. മഹാബലി തമ്പുരാന്റെ പ്രതിരൂപമായ ഓണപ്പൊട്ടനും മാളിലെത്തി. സാങ്കൽപിക അവതരണമായ നാ​ഗമുഖി സ്ഥാപിച്ചിരിക്കുന്നത് മാളിലേക്കുള്ള മെട്രോ എൻട്രിയിലാണ്. ലുലു മാൾസ് ഇന്ത്യ മാർക്കറ്റിംഗ് വിഭാഗം മേധാവി ഐശ്വര്യ ബാബുവിന്റെ നേതൃത്വത്തിൽ ആർട്ട് റൂം, ലുലു ഇവെന്റ്സ് വിഭാ​ഗം, സൂക് സ്റ്റുഡിയോ തുടങ്ങിയവരുമായി സഹകരിച്ചാണ് ഈ ക്യാമ്പെയ്ൻ നടപ്പിലാക്കിയത്.

മലബാറിൽ മാത്രം ആചരിച്ചിരുന്ന ഓണപ്പൊട്ടൻ ആദ്യമായി ലുലു ഒരുക്കിയ ഓണം ഇവിടെയാണ് ആഘോഷത്തിലൂടെ കൊച്ചിയിലേക്കും എത്തി. 20 അടി ഉയരമുള്ള ചുട്ടിമുഖനാണ് ഓണക്കാഴ്ചകളിൽ കയ്യടി നേടുന്നത്. പക്ഷിമുഖത്തിലൊരുക്കിയ ഓണം ഹോഡിങ്ങുകളും മാളിന്റെ അകത്തെ കാഴ്ചകളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഓണാഘോഷം കഴിഞ്ഞും ഈ ശിൽപപ്രദർശനമുണ്ടാകും. ഷോപ്പിങ്ങിനൊപ്പം കേരളത്തിന്റെ തനത് പൈതൃകമൊരുക്കുന്ന കാഴ്ചകൾ സന്ദർശകരിലേക്ക് എത്തിക്കുകയാണ് മാൾ.

പടം അടിക്കുറിപ്പ്: ലുലുമാളിലെ ഓണാഘോഷത്തിന്റെ ഭാ​ഗമായി സാങ്കൽപ്പിക ഭാവനയിൽ ഒരുക്കിയ കഥകളിലരൂപത്തിലുള്ള വേഴാമ്പൽ ശിൽപം.

പടം- 2

കൊച്ചി ലുലുമാളിലെ ഓണക്കാഴ്ചകളിൽ കൗതുകമായ നാ​ഗമുഖി ശിൽപം.

പടം 3- ലുലുമാളിലെ ഏട്രിയത്തിൽ ഒരുക്കിയ ഓണം പശ്ചാത്തലമായ പക്ഷിരൂപത്തിലുള്ള ഹോഡിങ്ങിസ്.

Related Posts