തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഛണ ആരോപണങ്ങളിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും. തെളിവ് ശേഖരണത്തിനായി അന്വേഷണ സംഘം ബെംലളൂരുവിലേക്ക് പോകും. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന കേസിലാണ് അന്വേഷണ സംഘം തെളിവ് ശേഖരിക്കുന്നത്.
യുവതി ചികില്‍സ തേടിയ ബെംഗളൂരുവിലെ ആശുപത്രിയിൽ എത്തും. ആശുപത്രി തിരിച്ചറിഞ്ഞെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആശുപത്രി രേഖകള്‍ പരിശോധിച്ച് യുവതി ചികില്‍സ തേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കും. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്‍റിന് നോട്ടീസ് നല്‍കി രേഖകള്‍ കസ്റ്റഡിയിലെടുക്കും. ഓണാവധിക്ക് ശേഷമാണ് അന്വേഷണസംഘം ബെംഗ്ലൂരുവിലേക്ക് പോകുക.
അതേസമയം, കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചിരുന്നു. ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് ചൂണ്ടികാണിച്ച് അഞ്ച് പേർ നൽകിയ പരാതികളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആർ സമർപ്പിച്ചത്. രാഹുലിനെതിരെ ബി.എൻ.എസ് 78(2), 351 പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ എടുത്തിരിക്കുന്നത്. പരാതി നൽകിയ അഞ്ച് പേരും കേസിൽ മൂന്നാം കക്ഷികളാണ്.
സ്ത്രീകളെ സമൂഹ മാധ്യമങ്ങളിൽ പിന്തുടർന്ന് ശല്യം ചെയ്‌തുവെന്നും ഭീഷണിപ്പെടുത്തുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശം അയച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഇരയെ കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കുകയും തുടർനടപതികൾ സ്വീകരിക്കുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.