Homepage Featured Local News

കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു, 2 പേരുടെ നില ഗുരുതരം

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിലുണ്ടായ വാഹനപകടത്തിൽ മൂന്ന് മരണം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും ജീപ്പുമാണ് കൂട്ടിയിടിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ജീപ്പ് യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവരാണ് ഗുരുതരവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. 

കെഎസ്ആര്‍ടി ബസ്സിലുണ്ടായിരുന്ന 20 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂര്‍ണമായി തകർന്നു. ചേർത്തലയിലേക്ക് പോകുകയായിരുന്നു ബസ്. രാവിലെ 6.30നാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. 

Related Posts