ന്യൂഡൽഹി: ബീഹാർ വോട്ടര്‍പട്ടിക പരിഷ്കരണത്തിൽ സെപ്തംബർ ഒന്നിന് ശേഷവും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ച എന്ന് കോടതി വിമർശിച്ചു. എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാര ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി തീരുമാനി്ച്ചു. ബീഹാർ ലീഗൽ സർവീസ് അതോറിറ്റിയുടെ മുൻ ചെയർമാന് കോടതി നിർദേശം നല്ക്കി.
കോടതി നിർദേശാനുസരണം പരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരം ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. പരാതികൾ നൽകാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.