Homepage Featured Kerala News

വീണ്ടും ഹൃദയമിടിപ്പ് കൂട്ടി സ്വർണ്ണവില; 880 രൂപയുടെ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ വർധനവ്. പവന് 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെ 1400 രൂപയുടെ കുറവ് ഉണ്ടായിരുന്നു. എന്നാൽ വൈകിട്ടോടെ വില വീണ്ടും കൂടുകയായിരുന്നു. 88,360 രൂപ ആയിരുന്ന സ്വർണ്ണവിലയാണ് ഇപ്പോൾ പവന് 89,960 രൂപയായിരിക്കുന്നത്. ​ഗ്രാമിന് 11,245 രൂപയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണവില കുറഞ്ഞത് ആശ്വാസം സൃഷ്ടിച്ചെങ്കിലും വീണ്ടും സാധാരണക്കാർക്ക് ഹൃദയമിടിപ്പ് കൂടുകയാണ്. സ്വർണ്ണവില വീണ്ടും 90,000 രൂപയോട് അടുക്കുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും മറ്റ് ചാർജ്ജുകളും കൂട്ടി ഒരു പവൻ സ്വർണ്ണാഭരണത്തിന് ഒരു ലക്ഷത്തിൽ അധികം രൂപ നൽകേണ്ടി വരും.

Related Posts