Homepage Featured Kerala News

ഹോൺ അടിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട്: ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ കോഴിക്കോട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. കുട്ടികൾ സംഘടിച്ചെത്തി മർദ്ദിച്ചെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. സംഘർഷത്തില്‍ ഒരു യാത്രക്കാരിക്ക് പരിക്കേറ്റു. ബസിൽ കുട്ടികളെ കയറ്റാത്തതുമായി ബന്ധപ്പെട്ടല്ല തർക്കം ഉണ്ടായതെന്ന് ജീവനക്കാർ പറയുന്നു. ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച യാത്രക്കാരിയെയും മർദ്ദിച്ചു. സംഭവത്തില്‍ പൊലീസ് നടപടി എടുത്തില്ലെങ്കിൽ കോഴിക്കോട്-പെരുമണ്ണ റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ജീവനക്കാർ പറഞ്ഞു. ഇന്ന് ഈ റൂട്ടിൽ ബസ്സുകൾ പണിമുടക്കുകയാണ്.

Related Posts