Homepage Featured Kerala News

കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റം; രണ്ടുസെന്റിനകത്തുള്ള ചെറിയ വീടുകൾ റോഡിൽ നിന്ന് ഒരു മീറ്റർ വിട്ട് പണിയാം, പെർമിറ്റ് പുതുക്കലിനും മാറ്റം

തിരുവനന്തപുരം: ഇനി രണ്ടുസെന്റിനകത്തുള്ള ചെറിയ വീടുകൾ റോഡിൽ നിന്ന് ഒരു മീറ്റർ വിട്ട് പണിയാം. കെട്ടിട പെർമിറ്റിലുള്ള വ്യവസ്ഥകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി എംബി രാജേഷ് ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കെട്ടിട പെർമിറ്റിലുള്ള വ്യവസ്ഥകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

100 ചതുരശ്രമീറ്ററിൽക്കൂടാത്ത രണ്ടു സെന്റിനകത്ത് നിർമിക്കുന്ന വീടുകൾക്കാണ് റോഡിൽ നിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചത്. ദേശീയ-സംസ്ഥാന പാത, പൊതുമരാമത്ത്, തദ്ദേശസ്ഥാപനങ്ങൾ എന്നിവ വിജ്ഞാപനം ചെയ്യാത്ത റോഡുകൾക്കുസമീപത്തെ വീടുകൾക്കാണിത് ബാധകം. നിലവിൽ ദൂരപരിധി രണ്ടുമീറ്ററാണ്.

പെർമിറ്റിലുള്ളതിനെക്കാൾ അധികനിർമാണമുണ്ടായാൽ അധികഭാഗത്തിനുമാത്രമാണ് ഇനിമുതൽ പിഴ ഈടാക്കുക. ഒക്യുപൻസി, കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനു മുൻപ്‌ പെർമിറ്റ് പുതുക്കാനും സൗകര്യമുണ്ടാകും. അധികനിർമാണമുണ്ടായ കെട്ടിടത്തിന്റെ മുഴുവൻഭാഗത്തിനും ഇരട്ടിത്തുക പിഴയടയ്ക്കണമെന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ.

Related Posts