തിരുവനന്തപുരം: ഈ അധ്യായനവർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷ തിയതികൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടക്കുക. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 മുതൽ മാർച്ച് 30 വരെയാണ് നടക്കുക. മെയ് 8ന് ആണ് എസ്എസ്എൽസി പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30 ന് തുടങ്ങും. ഹയർ സെക്കൻ്ററി ഒന്ന്, രണ്ട് വർഷങ്ങളിലെ പരീക്ഷകൾ മാർച്ച് 5 മുതൽ 27 വരെ മാർച്ച് 6 മുതൽ 28 വരെയാണ് നടക്കുക. രണ്ടാം വർഷ പരീക്ഷകൾ രാവിലെ 9.30 നും ഒന്നാംവർഷ പരീക്ഷകൾ ഉച്ചയ്ക്ക് 1.30നും ആരംഭിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം പിഎം ശ്രീ വിവാദം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി ക്യാബിനറ്റ് യോഗത്തിന് ശേഷം മറുപടി നൽകാം എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു
















