Homepage Featured Kerala News

വിപണിയിൽ ആശ്വാസം; സ്വർണ്ണവില വീണ്ടും കുറഞ്ഞു

തിരുനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ്. രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്നിരുന്ന സ്വർണ്ണവിലയ്ക്കാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത്. ഇന്ന് പവന് 850 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് 91,280 രൂപയും ​ഗ്രാമിന് 11,410 രൂപയുമാണ് ഇന്നത്തെ സ്വർണ്ണത്തിന്റെ വില.

ഒക്ടോബർ മാസം തുടങ്ങിയത് മുതൽ വിപണിയിൽ സ്വർണ്ണവില കുതിച്ചുയരുകയായിരുന്നു. സ്വർണ്ണം പവന് 97,360 രൂപ എന്ന സർവ്വകാല റെക്കോഡിലേക്ക് എത്തുകയും ചെയ്തിരുന്നു. ദീപാവലിക്ക് ശേഷമാണ് വിലയിൽ നേരിയ തോതിൽ ഇടിവ് സംഭവിക്കാൻ തുടങ്ങിയത്. വില കുറയുന്നത് ജനങ്ങൾക്ക് ആശ്വാസമാകുന്നു എന്ന് കരുതുമ്പോഴും സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി, പണിക്കൂലി, മറ്റ് ചാർജ്ജുകൾ എന്നിവയെല്ലാം കൂട്ടുമ്പോൾ ഒരു ലക്ഷത്തിൽ അധികം രൂപ തന്നെ ഒരു പവൻ വാങ്ങാൻ നൽകണം.

Related Posts