Homepage Featured India News

മോൻത ചുഴലിക്കാറ്റിനെ നേരിടാൻ മുന്നൊരുക്കങ്ങൾ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റിനെ നേരിടാൻ കനത്ത മുന്നൊരുക്കങ്ങളുമായി തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങൾ. കേരളത്തിലും മഴ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിനും ജാ​ഗ്രതാ നിർദേശം ലഭിച്ചു. ശക്തമായി വീശിയടിക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നൽകുന്ന പ്രവചനം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്,​ ആന്ധ്ര,​ ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

​ വെള്ളപ്പൊക്ക സാധ്യത, കനത്ത മഴ,​ അതിവേഗ കാറ്റ്, എന്നിവ കണക്കിലെടുത്താണ് സംസ്ഥാനങ്ങൾക്ക് അതി ജാ​ഗ്രതാ നിർദേശം പുറപ്പെടിവിച്ചിരിക്കുന്നത്. ആന്ധ്രയിലും തെക്കൻ ഒഡീഷയിലും കനത്ത മഴയ്ക്കും മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.തമിഴ്നാട്,​ ആന്ധ്രപ്രദേശ്,​ ഒഡിഷ,​ പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അതീതീവ്ര മഴയും കാറ്റും സൃഷ്ടിക്കുന്നതിനാൽ സർക്കാരുകൾ അടിയന്തര മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. കാക്കിനാടയിൽ നിന്ന് ഏകദേശം 680 കിലോമീറ്റർ തെക്ക് – തെക്ക് കിഴക്കായും ഒഡിഷയിലെ ഗോപാൽപൂരിൽ നിന്ന് 850 കിലോമീറ്റർ തെക്കുമാറിയാണ് നിലവിൽ മോൻത സ്ഥിതി ചെയ്യുന്നത്.

ആന്ധ്രയിലെ 14 ജില്ലകളിൽ ഒക്ടോബർ 29 വരെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. കക്കിനഡ, ഈസ്റ്റ് ഗോദാവരി, കോനസീമ, എളുരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ തുടങ്ങിയ ജില്ലകളിൽ ഒക്ടോബർ 31 വരെ സ്കൂളുകളും കോളജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts