Homepage Featured India News

ട്രെയിനിലെ വെള്ള ബെഡ്ഷീറ്റ് മാറുന്നു; പകരം അതാത് പ്രദേശത്തെ കൈത്തറി ഉത്പന്നങ്ങൾ, ആദ്യമെത്തുന്നത് സാൻ​ഗനേരി ബ്ലാങ്കറ്റുകൾ

ഡൽഹി: ട്രെയിനിലെ എസി കോച്ചുകളിൽ കാലങ്ങളായി ഉപയോ​ഗിച്ചു വന്ന വെളുത്ത ബെഡ്ഷീറ്റ് മാറ്റാനൊരുങ്ങി റെയിൽവേ. ഇതിനായി രാജസ്ഥാനിലെ പരമ്പരാഗത കൈത്തറിയായ സാന്‍ഗനേരിയില്‍ നിന്നുള്ള പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകൾ റെയില്‍വേ യാത്രക്കാർക്കായി ഒരുക്കിക്കഴിഞ്ഞു. ദീര്‍ഘകാലം ഉപയോഗിക്കാവുന്ന എളുപ്പം കഴുകി ഉണക്കാവുന്ന കൈത്തറി പുതപ്പുകളാണ് തയ്യാറാക്കിയിരിക്കുന്നത്. മറ്റു കൈത്തറി ഉത്പന്നങ്ങളും ഉപയോ​ഗിക്കാൻ റെയിൽവേക്ക് പദ്ധതിയുണ്ട്.

രാജസ്ഥാനിലെ പരമ്പരാഗത കൈത്തറിയാണ് സാൻ​ഗനേരി. ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ കൂടി രേഖപ്പെടുത്തുന്നവയാണ് പുതിയ പ്രിന്റഡ് ബ്ലാങ്കറ്റുകൾ. വിജയമെന്ന് കണ്ടാൽ കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും റെയിൽവേ അധികൃതർ പറയുന്നു. ഓരോ സംസ്ഥാനങ്ങളിലും അതത് സംസ്ഥാനത്തെ കൈത്തറി ഉത്പന്നങ്ങള്‍ ഉപയോഗിക്കാനും പദ്ധതിയുണ്ട്.

രാജസ്ഥാനിലെ ജയ്പൂരിനടുത്തുള്ള പ്രദേശമാണ് സാൻ​ഗനേരി. മൃദുവായ പരുത്തി വസ്ത്രങ്ങളില്‍ ഹാന്‍ഡ് ബ്ലോക്ക് ഉപയോഗിച്ച് പ്രിന്റ് ചെയ്‌തെടുക്കുന്നവയാണ് സാൻ​ഗനേരി ബ്ലാങ്കറ്റുകൾ. ഓരോ വസ്ത്രങ്ങളിലും കലാകാരന്മാർ ഡിസൈനുകൾ നെയ്തെടുക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയിലെ പുല്ലും പൂക്കളും ഇലകളുമെല്ലാം സാൻഗനേരിയുടെ ഡിസൈനുകളിൽ കാണാം.

ജയ്പൂരിലെ ഖാതിപുര റെയില്‍വേ സ്റ്റേഷനിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ജയ്പൂര്‍- അസര്‍വ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിൽ ആദ്യമായി ഈ ബ്ലാങ്കറ്റുകൾ യാത്രക്കാർക്ക് ഉപയോ​ഗിക്കാനായി നൽകുകയും ചെയ്തു.

Related Posts