Homepage Featured Kerala News

കയർഫെഡ് വിൽപനശാലയിൽ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

ആലപ്പുഴ: കലക്ടറേറ്റിന് സമീപം പ്രവർത്തിക്കുന്ന കയർഫെഡ് വിൽപനശാലയിൽ തീപിടിത്തം. ലക്ഷങ്ങളുടെ കയർ ഉൽപ്പന്നങ്ങൾ കത്തിനശിച്ചു. ആലപ്പുഴ, തകഴി, ചേർത്തല എന്നിവിടങ്ങളിൽ നിന്നായി 5 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. കയർ, റബർ ഉൽപ്പന്നങ്ങൾ കത്തിയുണ്ടായ കനത്ത പുക കാരണം അഗ്നി രക്ഷാ ഉദ്യോഗസ്ഥർ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജീവനക്കാരും പൊലീസും ഫയർ ഫോഴ്സും ചേർന്ന് കത്താത്ത ഉൽപ്പന്നങ്ങൾ പുറത്തേക്ക് മാറ്റി.

ഷോറൂമിലെ എയർ കണ്ടീഷണറിലാണ് ആദ്യം തീ കണ്ടത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. . തീപിടിത്തത്തെ തുടർന്നുണ്ടായ നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല. രാവിലെ 9 മണിയോടെയാണ് ഷോറൂമിനുള്ളിൽ തീ പടർന്നത്.

Related Posts