Homepage Featured India News

ന്യൂഡൽഹിയിൽ ഭീകരാക്രമണ ശ്രമത്തിന് പിടി വീണു; ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയം

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണ ശ്രമത്തിന് പിടി വീണു. ഭോപ്പാലിൽ നിന്നും ഡൽഹി നിന്നുമാണ് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്. ഐഎസിന്റെ പിന്തുണയുള്ള ഭീകരരാണ് ഇവർ എന്നാണ് പൊലീസിന്റെ സംശയം. ഡൽഹി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. പിടികൂടിയവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഡൽഹി, മധ്യപ്രദേശ് സ്വദേശികളാണ് ഭീകരരെന്ന് സംശയിക്കുന്ന വ്യക്തികൾ. ഇവർ ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഐ.ഇ.ഡി സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ചാവേറുകളായി പ്രവർത്തിക്കാനുള്ള പരിശീലനവും ഇവർക്ക് ലഭിച്ചിരുന്നതായാണ് സൂചന. ഛഠ് പൂജയ്ക്ക്‌ മുന്നോടിയായി നടന്ന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Related Posts