India Lead News News

ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി തന്നെ; നിലപാട് വ്യക്തമാക്കി ഇന്ത്യ സഖ്യം; അയഞ്ഞ് കോൺ​ഗ്രസ്

പാട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. ബിഹാറിൽ മഹാ​സഖ്യത്തിലെ വിള്ളൽ പരിഹരിക്കാനാണ് കോൺ​ഗ്രസിന്റെ വിട്ടുവീഴ്ചയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ബീഹാർ കോൺ​ഗ്രസ് അധ്യക്ഷൻ അശോക് ​ഗെഹ്ലോട്ട് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലെ ചർച്ചയയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതെന്ന് സൂചനയെത്തി. തേജസ്വി ഊർജസ്വലനായ യുവനേതാവാണെന്ന് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചത്. വികാസ് ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിയാണ് ഉപ മുഖ്യമന്ത്രി സ്ഥാനാർഥി. ഇതോടെ പ്രധാന സ്ഥാനം കൈയ്യാളതെ എൻ.ഡി.എ സഖ്യത്തെ തകർക്കാനുള്ള കോൺ​ഗ്രസ് കരുക്കൾ ഉറപ്പിക്കുകയാണ്.

സീറ്റ് വിഭജനത്തെച്ചൊല്ലി മഹാ​​സഖ്യത്തിനുള്ളിൽ രണ്ടാഴ്ചയായി തുടങ്ങിയ സംവാദത്തിനും വിവാദത്തിനും ശേഷമാണ് ബഹാറിലെ പ്രതിപക്ഷകക്ഷികൾക്ക് ഇന്ന് ആശ്വാസ വാർത്തയെത്തിയത്. ഇന്ത്യ സഖ്യത്തിലെ അസ്വാരസ്യങ്ങൾ പരസ്യമായിരുന്നു.
ഇതിനൊടുവിലാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ പ്രതിപക്ഷമഹാസഖ്യം തീരുമാനിച്ചത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എഐസിസി മുതിർന്ന നിരീക്ഷകൻ അശോക് ഗെഹ്‌ലോട്ടാണ് പ്രഖ്യാപനം നടത്തിയത്.

ബിഹാർ കോൺഗ്രസ് ഇൻ-ചാർജ് കൃഷ്ണ അല്ലവരു, ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രസിഡന്റ് രാജേഷ് റാം, ഇടതു പാർട്ടികളുടെ മറ്റ് നേതാക്കൾ എന്നിവരുൾപ്പെടെ സഖ്യത്തിലെ മറ്റ് നേതാക്കളുടെ സാന്നിധ്യത്തിൽ പട്‌നയിൽ വെച്ചായിരുന്നു പ്രഖ്യാപനം.43 അംഗ നിയമസഭയിലെ 121 മണ്ഡലങ്ങളിൽ നവംബർ 6 ന് വോട്ടെടുപ്പ് നടക്കുന്നത്., 1,314 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് . പ്രധാനപ്പെട്ട 12 മണ്ഡലങ്ങളിൽ ആർ.ജെ.ഡി കോൺ​ഗ്രസുമായി സൗഹൃദമത്സരത്തിലുമാണ്. സഖ്യകക്ഷികൾക്കെതിരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി). കോൺഗ്രസ്, വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി)കൾക്കെതിരെ അഞ്ച് സ്ഥാനാർഥികളെയാണ് ആർജെഡി പ്രഖ്യാപിച്ചിരുന്നു.

Related Posts