Homepage Featured Kerala News

ആക്രമിച്ചത് സർവീസിൽ നിന്ന് പുറത്താക്കിയ ഉദ്യോ​ഗസ്ഥൻ; തെളിവടക്കം നിരത്തി ഷാഫി പറമ്പിൽ

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ നേരിട്ടത് പോലീസിന്റെ ആസുത്രിത ആക്രമണമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി ഷാഫി പറമ്പിൽ എം.പി. തന്നെ ആക്രമിച്ചത് സേനയിൽ നിന്ന് പിരിച്ചുവിട്ട പോലീസുകാരനാണെന്നും ഷാഫി വ്യക്തമാക്കുന്നു. പോലീസുകാരന്റെ ചിത്രം അടക്കം പങ്കുവച്ചാണ് ഷാഫി മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആ​ക്ര​മി​ച്ച​ത് അ​ഭി​ലാ​ഷ് ഡേ​വി​ഡ് എ​ന്ന പോ​ലീ​സു​കാ​ര​നാ​ണെ​ന്നും ശ്രീ​കാ​ര്യം എ​സ്എ​ച്ച്ഓ ആ​യി​രു​ന്ന ഇ​യാ​ളെ ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ന് 2023 ജ​നു​വ​രി 16ന് ​സ​സ്പെ​ൻ​ഡ് ചെയ്തതാണെന്നും ഷാഫി വെളിപ്പെടുത്തുന്നു.

അതേ വർഷം ജനുവരി 19ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടയാൾ എങ്ങനെ യൂണിഫോമിട്ട് പോലീസ് മാർച്ചിൽ എത്തി എന്ന ചോദ്യവും ഷാഫി ഉന്നയിക്കുന്നു. അ​ഭി​ലാ​ഷ് ഡേ​വി​ഡ് ഉ​ൾ​പ്പ​ടെ മൂ​ന്നു പോ​ലീ​സു​കാ​രെ സേ​ന​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടെ​ന്ന പത്രവാർത്തകൾ പങ്കുവച്ചുകൊണ്ടാണ് ഷാഫി രം​ഗത്തെത്തിയത്.

ത​ന്നെ മ​ർ​ദി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ എ​ഐ ടൂ​ളി​ന്‍റെ ആ​വ​ശ്യ​മി​ല്ല. സി​.പി​.എ​മ്മി​ന്‍റെ തി​ര​ക്ക​ഥ​യ്ക്ക് അ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെന്നും ഷാഫി കുറ്റപ്പെടുത്തി. നി​ല​വി​ൽ അഭിലാഷ് ഡേവിഡ് വട​ക​ര ക​ൺ​ട്രോ​ൾ റൂം ​സി​ഐ​യാ​ണെ​ന്നും വ​ഞ്ചി​യൂ​ർ സി​പി​എം ഓ​ഫീ​സി​ലെ നി​ത്യ സ​ന്ദ​ർ​ശ​ക​നാ​ണ് അ​ഭി​ലാ​ഷ് ഡേ​വി​ഡ് എ​ന്നും ഷാ​ഫി പ​റ​മ്പി​ൽ പ്രതികരിക്കുന്നത്.

സംഘർഷമുണ്ടാകുന്ന തരത്തിൽ പേരാമ്പ്രയിൽ ഒരുതരത്തിലുള്ള നീക്കവും ഉണ്ടായിരുന്നില്ല. അ​ടി​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു സം​ഘ​ർ​ഷ​മോ ക​ല്ലേ​റോ ഉ​ണ്ടാ​യി​ട്ടി​ല്ല. പോ​ലീ​സി​ന്‍റെ കൈ​യി​ൽ ഇ​രു​ന്ന ഗ്ര​നേ​ഡ് പൊ​ട്ടി​യാ​ണ് പ​രി​ക്കു​ണ്ടാ​യ​ത്. ഗ്ര​നേ​ഡ് കൈ​യി​ൽ വ​ച്ച് ഒ​രു കൈ​യി​ൽ ലാ​ത്തി കൊ​ണ്ട് ഡി​വൈ​എ​സ്പി ഹ​രി​പ്ര​സാ​ദ് അ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ഷാ​ഫി പ്രതികരിച്ചു.

ഇ​ത്ര വ​ലി​യ മ​ർ​ദ​ന​മേ​റ്റി​ട്ടും അ​വി​ടു​ന്നു ഓ​ടി ആ​ശു​പ​ത്രി​യി​ൽ പോ​കാ​ഞ്ഞ​ത് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ൻ വേ​ണ്ടി​യാ​ണെന്നും ഷാഫി പ്രതികരിച്ചു. പേ​രാ​മ്പ്ര​യി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത് ശ​ബ​രി​മ​ല വി​ഷ​യം മാ​റ്റാ​നാ​ണ്. ആ​സൂ​ത്രി​ത​മാ​യ അ​ക്ര​മ​മാ​ണ് പോ​ലീ​സ് ന​ട​ത്തി​യ​ത്. പോ​ലീ​സി‍​ന്‍റെ കൈ​യി​ൽ ഇ​രു​ന്ന ഗ്ര​നേ​ഡ് പൊ​ട്ടി​യാ​ണ് ത​നി​ക്ക് പ​രി​ക്കു​ണ്ടാ​യ​ത്.

മ​ർ​ദി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞ എ​സ്പി​ക്ക് പോ​ലും അ​ത് മാ​റ്റി​പ്പ​റ​യേ​ണ്ടി വ​ന്നു. എ​ഐ ടൂ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ളെ തി​രി​ച്ച​റി​ഞ്ഞു ന​ട​പ​ടി​യെ​ടു​ക്കും എ​ന്ന് പ​റ​ഞ്ഞു. എ​ന്നി​ട്ട് ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.സി​പി​എം ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് എ​സ്പി അ​ന്വേ​ഷ​ണം നി​ർ​ത്തി​യ​തെന്നും ഷാഫി പറമ്പിൽ എം.പി കുറ്റപ്പെടുത്തി.

Related Posts