ക്വാലാലംപൂർ: ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് മലേഷ്യൻ പ്രധാനമന്ത്രി അന്വർ ഇബ്രാഹിം. ക്വാലാലംപൂരിൽ നടക്കുന്ന 47-ാം ആസിയാൻ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കില്ല. മോഡി ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുക്കുമെന്നാണ് സ്ഥിരീകരണം എത്തുന്നത്.
ഒക്ടോബർ 26, 28 തീയതികളിലായതിനാൽ തന്നെ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മോദി ഇന്ത്യയിൽ തിരക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നത്. അതിനാൽ തന്നെ വെർച്വലായി മോദി പങ്കെടുക്കുമെന്നാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ സ്ഥിരീകരണം. . “അദ്ദേഹത്തിന്റെ തീരുമാനം ഞാൻ ബഹുമാനിക്കുന്നു,” എന്നാണ് അന്വർ ഇബ്രാഹിം പ്രതികരിച്ചത്.
ക്വാലാലംപൂരിൽ നടക്കാനിരുന്ന ഇരുപക്ഷ ബിലാറ്ററൽ മീറ്റിംഗുകളും ഒപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ടുള്ള സമ്മേളനത്തിനുള്ള സാദ്ധ്യതയും ഇതോടെ മങ്ങി. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുമെന്ന് ഇന്ത്യ വ്യക്തമാക്കുന്നത്. മലേഷ്യൻ സർക്കാർ ഇന്ത്യയുമായിട്ടുള്ള ആസിയാൻ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയുടെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വാണിജ്യവും നിക്ഷേപവും ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യ മലേഷ്യയ്ക്ക് ഇപ്പോഴും അത്യന്തം പ്രധാനപ്പെട്ട പങ്കാളിയാണ്. അതിനൊപ്പം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, പ്രാദേശിക സുരക്ഷ എന്നീ മേഖലകളിലും ഇരുരാജ്യങ്ങൾക്കിടയിലെ സഹകരണം മികച്ചതാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ട്രംപുമായുള്ള പരസ്യ വഗ്വാദങ്ങൾ ഒഴിവാക്കാനാണ് മോദി ഉച്ചകോടി ഒഴിവാക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നത്.
















