Homepage Featured Kerala News

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവര്‍; തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഎഫ് സമ്മര്‍ദത്തിലോ?

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവര്‍. നിലമ്പൂര്‍ നഗരസഭയില്‍ മൂന്നും ചുങ്കത്തറ,എടക്കര,വഴിക്കടവ്,മൂത്തേടം പഞ്ചായത്തുകളില്‍ ഒരോ സീറ്റിലേക്കുമാണ് തൃണമൂല്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കുകയാണ് പി.വി.അൻവറിന്‍റെ ലക്ഷ്യം.

കൊച്ചി കോര്‍പ്പറേഷൻ മൂന്നാം ഡിവിഷനില്‍ സോഫിയാ ഷെരീഫിനേയും കളമശേരി നഗരസഭയിള്‍ പതിനഞ്ചാം വാര്‍ഡില്‍ കെ എം അനിയേയും സ്ഥാനാര്‍ത്ഥികളായി തൃണമൂല്‍ കോൺഗ്രസ് ഇന്ന് രംഗത്തിറക്കിയിട്ടുണ്ട്. വിജയ സാധ്യതകളെ ബാധിക്കുമെന്ന സ്ഥിതി വന്നാല്‍ യുഡിഎഫ് അനുനയത്തിനെത്തുമെന്നാണ് അൻവറിന്‍റെ പ്രതീക്ഷ. പിന്നാലെ യുഡിഎഫ് പ്രവേശനവും അൻവര്‍ ലക്ഷ്യമിടുന്നുണ്ട്. അത് നടന്നില്ലെങ്കില്‍ സംസ്ഥാനത്താകെ പരമാവിധി സീറ്റുകളില്‍ മത്സരിക്കുകയും യുഡിഎഫിനെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയെന്നതാണ് പി വി അൻവറിന്‍റെ തന്ത്രം.

Related Posts