Homepage Featured News World

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഉയർന്ന തീരുവ ഉറപ്പ്; വീണ്ടും ഇന്ത്യക്ക് ഭീഷണി

വാഷിങ്ടൺ: ഇന്ത്യക്ക് മേൽ വീണ്ടും തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ഉയർന്ന തീരുവകൾ തുടരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നേരത്തെ ഇന്ത്യ റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിർത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യൻ സർക്കാർ ഇത് തള്ളിയതിനെ തുടർന്നാണ് വീണ്ടും ഇന്ത്യക്ക് ഭീഷണിയുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ട്രംപ് എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ആയിരുന്നു ട്രംപ് ഇന്ത്യക്ക് വേൽ ഭീഷണി ഉയർത്തിയത്. ‘അവർ അങ്ങനെയാണ് പറയുന്നതെങ്കിൽ അവർ വൻതോതിലുള്ള തീരുവകൾ നൽകുന്നത് തുടരും. അങ്ങനെ ഒരു കാര്യം അവർ ആഗ്രഹിക്കില്ലല്ലോ.’
ട്രംപിന്റെ അവകാശവാദത്തിൽ ഇന്ത്യൻ സർക്കാർ നൽകിയ മറുപടി ചൂണ്ടിക്കാണിച്ചുകൊണ്ട് ട്രംപ് പറഞ്ഞു,

ബുധനാഴ്ച ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ, മോദി റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഉറപ്പുനൽകിയെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നാണ് ഏകദേശം മൂന്നിലൊന്ന് എണ്ണ ലഭിക്കുന്നത്. ട്രംപ് സംഘാടനത്തിൽ യുക്രൈൻ യുദ്ധത്തിന് റഷ്യക്ക് ധനസഹായം നൽകുന്നതിന് വേണ്ടിയാണ് ഈ വ്യാപാരം ഭയപ്പെടുന്നത് എന്നും അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉടൻ തന്നെ ട്രംപിന്റെ അവകാശവാദം നിഷേധിക്കുകയാണ് ഉണ്ടായത്. വ്യാഴാഴ്ച നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ, ട്രംപും മോദിയും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് താൻ അറിയില്ലെന്നും അറിയിച്ചു.

Related Posts