Homepage Featured Kerala News

രമേശ് ചെന്നിത്തലയുടെ മാതാവ് നിര്യാതയായി

അലപ്പുഴ: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ (91) നിര്യാതയായി. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഒക്ടോബർ 21ന് ഉച്ചയ്ക്ക് 12 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ നടക്കും.

ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജറും അധ്യാപകനുമായിരുന്ന പരേതനായ വി. രാമകൃഷ്ണൻ നായരുടെ ഭാര്യയാണ് ദേവകിയമ്മ. മുൻ ചെന്നിത്തല പഞ്ചായത്തംഗമായും ദേവകിയമ്മ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: രമേശ് ചെന്നിത്തല, കെ.ആർ. രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ.ആർ. വിജയലക്ഷ്മി (റിട്ട. ഗവൺമെന്റ് അധ്യാപിക), കെ.ആർ. പ്രസാദ് (റിട്ട. ഇന്ത്യൻ എയർഫോഴ്‌സ്).

മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡെവലപ്മെന്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി), ശ്രീലജ (റിട്ട. അഡീഷണൽ രജിസ്ട്രാർ, സഹകരണ വകുപ്പ്), പരേതനായ സി.കെ. രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര), അമ്പിളി എസ്. പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ആകാശവാണി).

Related Posts