Homepage Featured Kerala News

തണ്ടപ്പേരിനായി വില്ലേജിൽ കയറിയിറങ്ങി; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

പാലക്കാട്: തണ്ടപ്പേരിനായി വില്ലേജ് ഓഫീസിൽ ആറ് മാസം കയറിയിറങ്ങി. മനംനൊന്ത് കർഷകൻ ജീവനൊടുക്കി. അട്ടപ്പാടിയിലാണ് സംഭവം. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി വില്ലേജിൽ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്നങ്ങൾ നീക്കാനായി നടപടികൾ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിൻറെ വിശദീകരണം

Related Posts