Kerala Lead News News

ജി സുധാകരന് ടിജെ ചന്ദ്രചൂഡൻ പുരസ്കാരം; വിഡി സതീശൻ സമ്മാനിക്കും, അനുനയത്തിൽ വഴങ്ങിയില്ലെന്ന് സൂചന

സിപിഎം നേതാവ് ജി സുധാകരന് മുൻ ആർ.എസ്.പി നേതാവ് ടിജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരം. വിഡി സതീശനാണ് പുരസ്കാരം നൽകുക. ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്നതിനിടെയാണ് പ്രതിപക്ഷനേതാവിൽ നിന്ന് സുധാകരൻ പുരസ്കാരം സ്വീകരിക്കുന്നത്.

ആർ എസ് പി മുൻ ജനറൽ സെക്രട്ടറി പ്രൊഫ: ടി ജെ ചന്ദ്രചൂഡന്‍റെ സ്മരണക്കായി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് നിസ്തുലമായ സംഭാവന നൽകുന്നവർക്കുള്ള പുരസ്കാരമാണ് സുധാകരന് സമ്മാനിക്കുന്നത്. പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് പുരസ്കാരം.

ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ അനുസ്മരണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. മുൻ മന്ത്രി ജി സുധാകരൻ പ്രതിപക്ഷനേതാവിൽ നിന്ന് പുരസ്കാരവും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിൽ നിന്ന് ക്യാഷ് അവാര്‍ഡും സ്വീകരിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം പി മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറി പാർവ്വതി ചന്ദ്രചൂഡനാണ് അവാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്.

അതേസമയം പുരസ്കാരം ഏറ്റുവാങ്ങാനെത്തുന്ന ജി സുധാകരൻ ഇന്ന് കുട്ടനാട്ടിൽ നടക്കുന്ന സിപിഎമ്മിന്റെ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ ജി സുധാകരന് യുഡിഎഫ് പക്ഷത്തുള്ള ആര്‍എസ്‍പി പുരസ്കാരം നൽകുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണോ എന്ന കാര്യം വ്യക്തമല്ല.

എന്നാൽ സിപിഎമ്മിന്റെ അനുനയ ശ്രമം പരാജയപ്പെട്ടതാണ് വി എസ് അച്ചുതാനന്ദൻ പുരസ്കാര ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നാണ് കരുതുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം സിഎസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ ജി സുധാകരനെ വീട്ടിലെത്തി പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.

പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസികയായ ‘കർഷക തൊഴിലാളി’യുടെ വി.എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമാണ് പരിപാടി. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ജി സുധാകരനെ ഒരു സിപിഎം പരിപാടിയിലേക്ക് വിളിക്കുന്നത്.

Related Posts